ന്യൂഡൽഹി: രാജ്യത്തെ തുറമുഖമേഖലയുടെ നിയന്ത്രണം മുഴുവൻ ഭാവിയിൽ സ്വകാര്യ സ്ഥാപനങ്ങളുടെ കൈകളിലേക്ക് എത്തിപ്പെടാൻ സാധ്യത നൽകുന്നതാണ് കേന്ദ്രസർക്കാർ അവതരിപ്പിച്ച ‘മേജർ പോർട്ട് അതോറിറ്റീസ് ബിൽ-2016’ എന്ന് പാർലമെൻററി സമിതി. ഗതാഗതം, ടൂറിസം, സംസ്കാരം എന്നിവ സംബന്ധിച്ച വകുപ്പുതല പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റിയുടേതാണ് നിരീക്ഷണം. രാജ്യത്തെ പ്രധാന തുറമുഖങ്ങളുടെ പ്രവർത്തനവും ഭരണവും അഴിച്ചുപണിയുന്നത് ലക്ഷ്യമിട്ട് 2016 ഡിസംബർ 16 നാണ് നിയമം ലോക്സഭയിൽ അവതരിപ്പിച്ചത്. കേന്ദ്രസർക്കാർ പ്രധാന തുറമുഖങ്ങൾ സ്വകാര്യമേഖലക്ക് തുറന്നുകൊടുക്കാൻ പോവുന്നുവെന്ന തൊഴിലാളിയൂനിയനുകളുടെ ആശങ്ക ശരിവെക്കുന്നതാണ് സമിതിയുടെ നിരീക്ഷണങ്ങളിൽ പലതും.
മുകുൾ റോയ് അധ്യക്ഷനായ സമിതി ജൂലൈ 18 നാണ് പാർലമെൻറിൽ റിപ്പോർട്ട് സമർപ്പിച്ചത്. സർക്കാർ, സ്വകാര്യ മേഖലക്ക് തുറമുഖമേഖലയിൽ കൂടുതൽ അവസരം നൽകുന്ന ചില വകുപ്പുകൾ നിയമത്തിലുണ്ടെന്ന ധാരണയാണ് നൽകുന്നത്. തുറമുഖ സ്വകാര്യവത്കരണ ആശങ്ക നീക്കണം, തുറമുഖങ്ങളുടെ ഭരണ-ധനപര-മാേനജ്മെൻറ് തല നിയന്ത്രണം തുറമുഖ മാനേജ്മെൻറിന് തന്നെയാവണം എന്നിവ സമിതിയുടെ ശിപാർശയാണ്. തുറമുഖങ്ങളിലേക്ക് നിക്ഷേപകരെ ആകർഷിക്കുകയാണ് സർക്കാർ ലക്ഷ്യം. എന്നാൽ കൊച്ചി, വിശാഖപട്ടണം, മുംബൈ, ഗോവ പോലുള്ള തുറമുഖങ്ങൾ പ്രതിരോധ കാർഗോ കൈകാര്യം ചെയ്യുന്നവയാണ്. ഇത്തരം കാർഗോകൾ കൈകാര്യം ചെയ്യുന്നതിനുള്ള അവകാശം സ്വകാര്യമേഖലക്ക് കൈമാറിയാൽ ദേശവിരുദ്ധശക്തികളിലേക്ക് കാര്യങ്ങൾ ചോർന്നുപോകാനാണ് സാധ്യത. അതിനാൽ സ്വകാര്യമേഖലക്ക് കൈമാറുേമ്പാഴും രാജ്യസുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും പാടില്ല.
നിലവിലെ പ്രധാന തുറമുഖ ട്രസ്റ്റുകളുടെ ബോർഡ് ഒാഫ് ഡയറക്ടേഴ്സ് നിയമനങ്ങളിൽ യോഗ്യതയും പരിചയസമ്പന്നതയും അവഗണിച്ച് പക്ഷപാതിത്വത്തിനും സ്ഥാപിതതാൽപര്യത്തിനുമാണ് മുൻഗണന കൊടുക്കുന്നത്. ബോർഡ് ഒാഫ് ഡയറക്ടേഴ്സിലെ സ്വതന്ത്രഅംഗങ്ങൾ പലപ്പോഴും സ്ഥാപിത താൽപര്യപ്രതിനിധികളായും ചിലരുടെ കച്ചവടതാൽപര്യത്തിനുമായാണ് നിർദേശിക്കപ്പെടുന്നത്. അതിനാൽ സ്വതന്ത്രഅംഗങ്ങൾ തുറമുഖകാര്യങ്ങളിൽ വിദഗ്ധരായിരിക്കണം. ചട്ടങ്ങൾ രൂപവത്കരിക്കുേമ്പാൾ ഇവരുടെ വിദ്യാഭ്യാസ, വൈദഗ്ധ്യം തെളിയിക്കാനുള്ള മാനദണ്ഡം വ്യക്തമാക്കണം. 11 അംഗങ്ങളുള്ള ബോർഡിൽ നാല് സ്വതന്ത്രഅംഗങ്ങളുടെ ആവശ്യമില്ല. എണ്ണം രണ്ടാക്കണം.
തുറമുഖവുമായി ബന്ധപ്പെട്ട് എന്തെങ്കിലും സാമ്പത്തികതാൽപര്യമുള്ളവരെ ചെയർപേഴ്സനോ ഡെപ്യൂട്ടി ചെയർപേഴ്സനോ ആക്കരുത്. തുറമുഖങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച് വേണ്ടത്ര വ്യക്തത വരുത്തണം.
വിദേശ സാമ്പത്തികസ്ഥാപനങ്ങളിൽ നിന്ന് വായ്പ എടുക്കുന്നതോടെ കാലക്രമേണ തുറമുഖനിയന്ത്രണം ഇവർ ഏെറ്റടുക്കുന്ന നിലയിലേക്ക് എത്തിയേക്കുമെന്ന ആശങ്ക തൊഴിലാളിയൂനിയനുകൾക്കുണ്ട്. വിദേശസ്ഥാപനങ്ങളിൽ നിന്നുള്ള വായ്പ തുറമുഖങ്ങളുടെ ഭരണപരമായ നിയന്ത്രണം ഏറ്റെടുക്കാനുള്ള പുറംവാതിൽ വഴിയായി മാറരുത്. നിയമത്തിലെ ഇൗ വകുപ്പ് സംബന്ധിച്ച് സർക്കാർ സമഗ്ര പരിശോധന നടത്തണം. ആർ.ബി.െഎ/ കേന്ദ്രസർക്കാർ അനുമതിയോെടയോ ഗസറ്റ് വിജ്ഞാപനം കൂടാതെയോ വായ്പ എടുക്കരുതെന്ന വകുപ്പുകൂടി ഉൾപ്പെടുത്തണമെന്നും ശിപാർശ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.