മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഭാര്യ രശ്മി താക്കറെക്കെതിരെ ട്വിറ്ററിൽ പോസ്റ്റിട്ട ബി.ജെ.പി സോഷ്യൽ മീഡിയ സെൽ അംഗത്തെ മുംബൈ പൊലീസ് വിളിച്ചുവരിത്തു ചോദ്യം ചെയ്തു. മുംബൈ സ്വദേശിയായ ജിതൻ ഗജാരിയെയെയാണ് പൊലീസ് വിളിച്ചുവരിത്തയത്.
ജനുവരി നാലിന് മറാത്ത റാബ്രി ദേവി എന്ന അടിക്കുറിപ്പോടെ രശ്മി താക്കറെയുടെ ചിത്രം ട്വിറ്ററിൽ ജിതൻ പോസ്റ്റ് ചെയ്തിരുന്നു. ബിഹാറിൽ കാലിത്തീറ്റ കുംഭകോണ കേസിൽ ലാലു പ്രസാദ് രാജിവെക്കേണ്ടി വന്നപ്പോൾ റാബ്‌റി ദേവി ഭരണസ്ഥാനം ഏറ്റെടുത്തത് പോലെ അനാരോഗ്യം അലട്ടുന്ന ഉദ്ദവ് താക്കറെയിൽനിന്ന് മുഖ്യമന്ത്രിസ്ഥാനം രശ്മി ഏറ്റെടുത്തേക്കുമെന്ന തരത്തിലായിരുന്ന പോസ്റ്റ്.
കാരണമോ, പരാതിക്കാരെയോ പരാമർശിക്കാതെയാണ് സൈബർ പൊലീസ് ജിതിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ പറഞ്ഞു. ഒരു മണിക്കൂർ അദ്ദേഹത്തെ ചോദ്യം ചെയ്തു. കേസിൽ ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.