മുംബൈ: മുംബൈയിൽ നവജാത ശിശുവിന്‍റെ മൃതദേഹം ആശുപത്രി മാലിന്യത്തിൽ നിന്ന് കണ്ടെത്തി. സിയോണിലെ ലോകമാന്യ തിലക് മുനിസിപ്പൽ ജനറൽ ആശുപത്രിയുടെ ടോയിലറ്റ് മാലിന്യത്തിൽ നിന്നാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞ് വ്യാഴാഴ്ച മരണപ്പെട്ടതായി പരിശോധനകൾക്ക് ശേഷം ഡോക്ടർമാർ അറിയിച്ചതായി പൊലീസ് വ്യക്തമാക്കി.
ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയാണ് ആദ്യം മൃതദേഹം കണ്ടത്. പതിവ് ശുചീകരണത്തിനിടെ കാഷ്വാലിറ്റി ഡിപ്പാർട്ട്‌മെന്റിന്റെ മാലിന്യ സഞ്ചിയിൽ ഭാരമുള്ളതായി തോന്നിയപ്പോഴാണ് ജീവനക്കാർ ബക്കറ്റിന്റെ ഉൾവശം പരിശോധിച്ചത്. അങ്ങനെയാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.
അജ്ഞാതനായ ഒരാൾക്കെതിരെ പൊലീസ് കേസെടുത്ത് സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിച്ചുണ്ട്. ഈ വർഷം സെപ്റ്റംബറിൽ മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ആശുപത്രിക്ക് പുറത്തും ഒരു നവജാത ശിശുവിനെ ബാഗിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.