മുംബൈ: ഭീകരവാദക്കേസിൽ ഡൽഹി പൊലീസിെൻറ സ്പെഷൽ സെൽ അറസ്റ്റുചെയ്തവരിൽ ഒരാളായ ജാൻ മുഹമ്മദ് ശൈഖ്, ദാവൂദ് ഇബ്രാഹിമിെൻറ 'ഡി കമ്പനി'യിലെ ആയുധക്കടത്തുകാരനെന്ന് മുംബൈ പൊലീസ്. സമിർ കാലിയ എന്ന ജാൻ മുഹമ്മദ് ഒരു വർഷമായി നിരീക്ഷണത്തിലായിരുന്നുവെന്നും മുംബൈ പൊലീസിെൻറ ആൻറി എക്സ്റ്റോർഷൻ സെൽ വൃത്തങ്ങൾ പറഞ്ഞു.
ധാരാവി ചേരിയിലാണ് ഇയാളുടെ താമസം. ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിനു പിറകെ മഹാരാഷ്ട്ര എ.ടി.എസ് ജാൻ മുഹമ്മദിെൻറ കുടുംബത്തെ ചോദ്യം ചെയ്തു. തീവ്രവാദി ബന്ധത്തെക്കുറിച്ച് അറിയില്ലെന്നാണ് ബന്ധുക്കളുടെ മൊഴി. കഴിഞ്ഞ മാസം കോവിഡ് ബാധിച്ചു മരിച്ച ഫഹീം മച്ച്മച്ചിെൻറ കീഴിലായിരുന്നു ഇതുവരെ ജാൻ മുഹമ്മദ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ വർഷം ഫഹീമിെൻറ നിർദേശപ്രകാരം നഗരത്തിലെ വ്യവസായിയെ കൊല്ലാനെത്തിയ ഫസലുറഹ്മാൻ ഖാനെ ആൻറി എക്സ്റ്റോർഷൻ സെൽ അറസ്റ്റ് ചെയ്തിരുന്നു.
അന്ന് ഖാനാണ് ജാൻ മുഹമ്മദിെൻറ പേര് വെളിപ്പെടുത്തിയത്. അന്നു തൊട്ട് ഇയാൾ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മുംബൈ പൊലീസോ സർക്കാറോ അറിയാതെയാണ് ഡൽഹി പൊലീസിെൻറ അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.