മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ലഹരിമരുന്ന് കേസിൽ ജാമ്യം ലഭിച്ച നടി റിയ ചക്രവർത്തിയുടേയോ അഭിഭാഷകരുടേയോ അഭിമുഖത്തിനോ വാർത്തക്കോ വേണ്ടി വാഹനം പിന്തുടരുന്ന മാധ്യമങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുംബൈ പൊലീസ്. താരങ്ങളുടെ അഭിമുഖമെടുക്കുന്നതിനായി മാധ്യമപ്രവർത്തകർ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ തിരക്കിതിരക്കുകയും താരങ്ങളുടെ വാഹനങ്ങൾ പിന്തുടരുകയും ചെയ്യുന്നുണ്ട്. ഇത്തരം സംഭവം ശ്രദ്ധയിൽ പെട്ടാൽ വാഹനമോടിക്കുന്നയാൾക്കും വാർത്ത കൈകാര്യം ചെയ്യുന്ന മാധ്യമപ്രവർത്തകനുമെതിരെ നടപടിയെടുക്കുെമന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സൻഗ്രാംസിങ് നിഷാന്ദർ മുന്നറിയിപ്പ് നൽകി.
നാർക്കോട്ടിക്സ് കൺട്രോൺ ബ്യൂറോ രജിസ്റ്റർ ചെയ്ത കേസിൽ സെപ്റ്റംബർ 9ന് അറസ്റ്റിലായ റിയ ചക്രബർത്തിക്ക് ഒരുമാസത്തിന് ശേഷം ഇന്നാണ് ബോംബെ ഹൈകോടതി ജാമ്യം അനുവദിച്ചത്. കോടതി ഉത്തരവിനെ തുടർന്ന് ബൈക്കുള ജയിലിൽ നിന്നിറങ്ങുന്ന റിയയെ മാധ്യമങ്ങൾ പിന്തുടരരുതെന്നാണ് നിർദേശം.
മാധ്യമ പ്രവർത്തകർ ഏതെങ്കിലും താരത്തിെൻറയോ അഭിഭാഷകരുടെയോ അഭിമുഖം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരുടെ വാഹനത്തെ പിന്തുടരുകയല്ല ചെയ്യേണ്ടത്. മത്സരപാച്ചിലിൽ റോഡിലുള്ള ഒരു വ്യക്തിയുടെയോ മറ്റൊരു വാഹനത്തിൽ യാത്ര ചെയ്യുന്നവരുടേയോ ജീവൻ അപകടത്തിലാക്കാൻ സാധ്യതയുണ്ട്. ചേസിങ്ങിെൻറ സ്വന്തം ജീവൻ അപകടത്തിലാക്കുന്നു. ഇത് കുറ്റകരമാണ്- നിഷാന്ദർ വ്യക്തമാക്കി.
ഏതെങ്കിലും വ്യക്തിയുടെ വാഹനത്തെ അപകടകരമാം വിധം പിന്തുടരുകയാണെങ്കിൽ, ഡ്രൈവർക്കെതിരെ മാത്രമല്ല, അവരെ അതിന് പ്രേരിപ്പിക്കുന്ന വ്യക്തിക്കെതിരെയും നിയമനടപടി സ്വീകരിക്കും -നിഷന്ദർ കൂട്ടിച്ചേർത്തു.
സുശാന്ത് സിങ് രാജ്പുത് കേസിൽ റിയ ചക്രബർത്തിയേയും എൻ.സി.ബി ചോദ്യം ചെയ്യാൻ വിളിപ്പിച്ച മറ്റ് താരങ്ങളെയും മാധ്യമ പ്രവർത്തകർ വളയുകയും ഇലക്ട്രോണിക് മാധ്യമ പ്രതിനിധികൾ അവരുടെ വസതിയിൽ നിന്ന് എൻ.സി.ബി ഓഫീസ് വരെ അവരുടെ വാഹനത്തെ പിന്തുടരുകയും ചെയ്തിരുന്നു. ഇത് വളരെ മോശമായ പ്രവണതയാെണന്നും അത്തരം സംഭവം ആവർത്തിക്കുകയാണെങ്കിൽ നടപടിയെടുക്കാൻ തീരുമാനിച്ചതായും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.