പാളത്തിലേക്ക്​ വീണ കുഞ്ഞിന്​ നേരെ ചീറിപ്പാഞ്ഞ്​ ട്രെയിൻ​; രക്ഷകനായി റെയിൽവേ ജീവനക്കാരൻ, വിഡിയോ കാണാം

മുംബൈ: റെയിൽവേ സ്​റ്റേഷനിൽ നിന്നും പാളത്തിലേക്ക്​ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന റെയിൽവേ ജീവനക്കാ​രന്‍റെ വിഡിയോ വൈറലാകുന്നു. മുംബൈയി​ലെ വൻഗണി റെയിൽവേ സ്​റ്റേഷൻ ജീവനക്കാരൻ മയുർ ഷെൽക്കെയാണ്​ അസാമാന്യ ധീരതയിലൂടെ കൈയടി നേടിയത്​.

Full View

റെയിൽവേ പ്ലാറ്റ്​ഫോമിലൂടെ നടന്ന്​ പോകുന്നതിനിടെ കുഞ്ഞ്​ റെയിൽവേ പാളത്തിലേക്ക്​ വീഴുകയായിരുന്നു. പ്ലാറ്റ്​ഫോമിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കുഞ്ഞിന് ​സാധിച്ചില്ല. തൊട്ടുപിന്നാലെ ട്രെയിൻ വരുന്നുണ്ടായിരുന്നു. എന്നാൽ ഓടിയെത്തിയ റെയിൽവേ ജീവനക്കാരൻ നിമിഷങ്ങളുടെ വ്യത്യാസത്തിൽ കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു. കേന്ദ്ര റെയിൽ​േവ മന്ത്രി പിയുഷ്​ ഗോയൽ അടക്കമുള്ളവർ​ മയുർ ഷെൽക്കെയെ അഭിനന്ദിച്ച്​ രംഗത്തെത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.