മുംബൈ: കനത്ത പുക നിറഞ്ഞ മുംബൈയിലെ അന്തരീക്ഷം മോശമായി തുടരുന്നതായി റിപ്പോർട്ട്. എയർ ക്വാളിറ്റി ഇൻഡക്സ് (എ.ക്യു.ഐ) തോത് 151ൽ തുടരുകയാണെന്ന് കാലാവസ്ഥ വകുപ്പ് പറയുന്നു. ഇത് അനാരോഗ്യകരമായ അളവ് ആണെന്നാണ് കണക്കാക്കുന്നത്.
ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ടിൽ മുംബൈയിലെ എ.ക്യു.ഐ മോശം വിഭാഗത്തിൽ പെടുന്നു. ബുധനാഴ്ച സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ ഏറ്റവും പുതിയ മുംബൈ കാലാവസ്ഥാ വിവരങ്ങൾ നഗരത്തിലെ വായുവിൻ്റെ ഗുണനിലവാരം ഇപ്പോഴും മോശമാണെന്ന് രേഖപ്പെടുത്തി.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) അപ്‌ഡേറ്റുകൾ അനുസരിച്ച്, സാന്താക്രൂസ് മേഖലയിൽ ഉയർന്ന താപനില 36.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.ഇത് സാധാരണ താപനിലയേക്കാൾ 1.5 ഡിഗ്രി കൂടുതലാണ്. കാലാവസ്ഥാ വകുപ്പിൻ്റെ കണക്കുകൾ പ്രകാരം കൊളാബ ഒബ്സർവേറ്ററിയിൽ 34.6 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.
അടുത്ത 24 മണിക്കൂറിനുള്ളിൽ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും മിക്കവാറും തെളിഞ്ഞ ആകാശം കാണാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിൽ നിന്നുള്ള ഏറ്റവും പുതിയ മുംബൈ കാലാവസ്ഥാ അപ്‌ഡേറ്റുകൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.