ന്യൂഡൽഹി: രാജ്യത്തിന്‍റെ സമഗ്രമായ വികസനത്തിനായി ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ. ബി.ആർ അംബേദ്കറുടെ ആദർശങ്ങൾ സ്വീകരിക്കണമെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. അംബേദ്കറിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
സാമൂഹിക മാറ്റത്തിന്‍റെ തുടക്കക്കാരനും ബഹുമുഖ വ്യക്തിത്വവും, നിയമജ്ഞൻ, വിദ്യാഭ്യാസ വിചക്ഷണൻ, സാമ്പത്തിക വിദഗ്ധൻ, സാമൂഹിക പരിഷ്കർത്താവ്, രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ നമ്മുടെ രാജ്യത്തിനും സമൂഹത്തിനും അസാധാരണമായ സംഭാവനകൾ നൽകുകയും ചെയ്ത വ്യക്തിയാണ് അംബേദ്കർ എന്നും ദ്രൗപതി മുർമു പറഞ്ഞു.
ഭരണഘടന സംവിധാനത്തിലുള്ള അദ്ദേഹത്തിന്‍റെ ശക്തമായ വിശ്വാസമാണ് നമ്മുടെ ജനാധിപത്യത്തിന്‍റെ അടിസ്ഥാനം. അംബേദ്കർ തന്‍റെ ജീവിതം മുഴുവൻ സമത്വ സമൂഹത്തിന്‍റെ സ്ഥാപനത്തിനായി സമർപ്പിക്കുകയും അധഃസ്ഥിതരുടെ ഉന്നമനത്തിനായി പോരാടിയെന്നും രാഷ്ട്രപതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.