ബിഹാറിൽ മാങ്ങ പറി​െച്ചന്നാരോപിച്ച്​ മുസ്​ലിം ബാലികയെ കൊലപ്പെടുത്തി

അ​റാ​റി​യ(​ബി​ഹാ​ർ): ബി​ഹാ​റി​ലെ അ​റാ​റി​യ ജി​ല്ല​യി​ൽ സ്വ​കാ​ര്യ​വ്യ​ക്​​തി​യു​ടെ തോ​ട്ട​ത്തി​ൽ നി​ന്ന്​ മാ​ങ്ങ പ​റി​െ​ച്ച​ന്നാ​രോ​പി​ച്ച്​ മു​സ്​​ലിം​ബാ​ലി​ക​യെ ദാ​രു​ണ​മാ​യി കൊ​ല​പ്പെ​ടു​ത്തി. തീ​ൻ​തി​ക്രി ഗ്രാ​മ​ത്തി​ലെ എ​ട്ടു​വ​യ​സ്സു​കാ​രി അ​മീ​റു​ൻ ഖാ​ത്തൂ​മി​നെ​യാ​ണ്​ ഷോ​ക്ക​ടി​പ്പി​ച്ചും ​വെ​ട്ടി​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ തോ​ട്ടം ഉ​ട​മ​യും സ​ഹാ​യി​യും ഒ​ളി​വി​ലാ​ണ്. പെ​രു​ന്നാ​ൾ ത​ലേ​ന്നാ​യ ഞാ​യ​റാ​ഴ്​​ച​യാ​ണ്​ സം​ഭ​വം.

പി​താ​വ്​ ഇ​ബ്രാ​ഹീം സ​ഫി​യു​മൊ​ത്ത്​ ടൗ​ണി​ൽ നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വ​രു​േ​മ്പാ​ൾ കു​ട്ടി വ​ഴി​യി​ലെ തോ​ട്ട​ത്തി​ൽ നി​ന്ന്​ മാ​ങ്ങ എ​ടു​ക്കാ​മെ​ന്ന്​ പ​റ​ഞ്ഞി​രു​ന്നു. പി​താ​വ്​ ഇ​തി​ന്​ വ​ഴ​ങ്ങി​യി​ല്ല. എ​ന്നാ​ൽ, കു​ട്ടി പി​താ​വ്​ കാ​ണാ​തെ  മാ​ങ്ങ പെ​റു​ക്കാ​ൻ പോ​വു​ക​യാ​യി​രു​ന്നു. വൈ​കീ​ട്ട്​ മാ​ങ്ങ​തോ​ട്ട​ത്തി​ലെ കി​ണ​റി​ന​ടു​ത്ത്​ കു​ട്ടി ര​ക്​​ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന​താ​ണ്​ ക​ണ്ട​ത്. ശ​രീ​ര​ത്തി​ൽ ഷോ​ക്കേ​ൽ​പ്പി​ച്ച പാ​ടു​ക​ളു​ണ്ട്. ​അ​ബ​ദ്ധ​ത്തി​ൽ മ​രി​ച്ച​തെ​ന്ന്​ വ​രു​ത്തി​ത്തീ​ർ​ക്കാ​നാ​ണ്​ ഷോ​ക്കേ​ൽ​പ്പി​ച്ച​തെ​ന്ന്​ ക​രു​തു​ന്നു. 

തോ​ട്ടം ഉ​ട​മ സ​ഞ്​​ജ​യ്​ മേ​ത്ത​​യും സ​ഹാ​യി വി​നോ​ദ്​ മേ​ത്ത​യു​മാ​ണ്​ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന്​ പി​താ​വ്​  ​ഇ​ബ്രാ​ഹീം സ​ഫി പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​ഞ്ഞു. ഇ​രു​വ​രും നേ​പ്പാ​ളി​ലേ​ക്ക്​ ക​ട​ന്ന​താ​യാ​ണ്​ സം​ശ​യി​ക്കു​ന്ന​ത്. പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്യാ​നു​ള്ള ഉൗ​ർ​ജി​ത​ശ്ര​മ​ത്തി​ലാ​ണെ​ന്ന്​ അ​റാ​റി​യ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി സു​ധീ​ർ പൊ​രി​ക അ​റി​യി​ച്ചു.

Tags:    
News Summary - muslim girl killed in bihar for plug mango

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.