ബിഹാറിൽ മാങ്ങ പറിെച്ചന്നാരോപിച്ച് മുസ്ലിം ബാലികയെ കൊലപ്പെടുത്തി
text_fieldsഅറാറിയ(ബിഹാർ): ബിഹാറിലെ അറാറിയ ജില്ലയിൽ സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ നിന്ന് മാങ്ങ പറിെച്ചന്നാരോപിച്ച് മുസ്ലിംബാലികയെ ദാരുണമായി കൊലപ്പെടുത്തി. തീൻതിക്രി ഗ്രാമത്തിലെ എട്ടുവയസ്സുകാരി അമീറുൻ ഖാത്തൂമിനെയാണ് ഷോക്കടിപ്പിച്ചും വെട്ടിയും കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതികളായ തോട്ടം ഉടമയും സഹായിയും ഒളിവിലാണ്. പെരുന്നാൾ തലേന്നായ ഞായറാഴ്ചയാണ് സംഭവം.
പിതാവ് ഇബ്രാഹീം സഫിയുമൊത്ത് ടൗണിൽ നിന്ന് സാധനങ്ങൾ വാങ്ങി വരുേമ്പാൾ കുട്ടി വഴിയിലെ തോട്ടത്തിൽ നിന്ന് മാങ്ങ എടുക്കാമെന്ന് പറഞ്ഞിരുന്നു. പിതാവ് ഇതിന് വഴങ്ങിയില്ല. എന്നാൽ, കുട്ടി പിതാവ് കാണാതെ മാങ്ങ പെറുക്കാൻ പോവുകയായിരുന്നു. വൈകീട്ട് മാങ്ങതോട്ടത്തിലെ കിണറിനടുത്ത് കുട്ടി രക്തത്തിൽ കുളിച്ചുകിടക്കുന്നതാണ് കണ്ടത്. ശരീരത്തിൽ ഷോക്കേൽപ്പിച്ച പാടുകളുണ്ട്. അബദ്ധത്തിൽ മരിച്ചതെന്ന് വരുത്തിത്തീർക്കാനാണ് ഷോക്കേൽപ്പിച്ചതെന്ന് കരുതുന്നു.
തോട്ടം ഉടമ സഞ്ജയ് മേത്തയും സഹായി വിനോദ് മേത്തയുമാണ് മകളെ കൊലപ്പെടുത്തിയതെന്ന് പിതാവ് ഇബ്രാഹീം സഫി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ഇരുവരും നേപ്പാളിലേക്ക് കടന്നതായാണ് സംശയിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ഉൗർജിതശ്രമത്തിലാണെന്ന് അറാറിയ ജില്ല പൊലീസ് മേധാവി സുധീർ പൊരിക അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.