അലീഗഢിൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ ഫരീദ് ഔറംഗസേബിന്റെ വീട് ദേശീയ അസി. സെക്രട്ടറി സി.കെ സുബൈറിന്റെ നേതൃത്വത്തിൽ മുസ്‍ലിം ലീഗ് പ്രതിനിധി സംഘം സന്ദർശിക്കുന്നു

ആൾക്കൂട്ട കൊലപാതകത്തിനിരയായ ഫരീദ് ഔറംഗസേബിന്റെ കുടുംബത്തെ മുസ്‍ലിംലീഗ് പ്രതിനിധി സംഘം സന്ദർശിച്ചു

അലീഗഢ്: ആൾക്കൂട്ട കൊലപാതകത്തിനിരയായ ഫരീദ് ഔറംഗസേബിന്റെ കുടുംബത്തെ മുസ്‍ലിംലീഗ് സെക്രട്ടറി സി.കെ സുബൈറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സന്ദർശിച്ചു. ദേശീയ അസി. സെക്രട്ടറി സി.കെ സുബൈർ, യു.പി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദ് സുബൈർ, ഐ.യു.എം.എൽ ജില്ല പ്രസിഡന്റ് മുഹമ്മദ് നദീം, ഡോ. സൽമാൻ ഇംതിയാസ്, എം.എസ്.എഫ് നേതാവ് ഡോ. മുനവ്വർ ഹാനിഹ് തുടങ്ങിയവരാണ് സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നത്.

കുടുംബത്തിന് താൽക്കാലിക ധനസഹായം കൈമാറിയ സംഘം അഡ്വ. ഹാരിസ് ബീരാൻ എം.പിയുടെ നേതൃത്വത്തിൽ ആവശ്യമായ നിയമസഹായങ്ങൾ നൽകാമെന്നും ഉറപ്പുനൽകി. അഡ്വ. മർസൂഖ് ബാഫഖി തങ്ങൾ ഇരയുടെ കുടുംബത്തെ ഫോണിൽ ബന്ധപ്പെട്ടു.

അലീഗഢ് ഖാസ് കി മണ്ഡി പ്രദേശവാസിയായിരുന്ന ഫരീദ് ഔറംഗസേബിനെ ജോലികഴിഞ്ഞ് മടങ്ങവെ ജൂൺ 18നാണ് ആൾക്കൂട്ടം മർദിച്ച് കൊല്ലപ്പെടുത്തിയത്.

Tags:    
News Summary - Muslim League delegation visited the family of lynched Farid Aurangzeb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.