ചെന്നൈ: മുസ്ലിം പുരോഹിതന്മാര്‍ നല്‍കുന്ന തലാഖ് സര്‍ട്ടിഫിക്കറ്റുകള്‍ അസാധുവാണെന്ന് മദ്രാസ് ഹൈകോടതി. പുരോഹിതന്മാര്‍ തലാഖുകള്‍ പുറപ്പെടുവിക്കുന്നത് താല്‍ക്കാലികമായി തടഞ്ഞുകൊണ്ടാണ് കോടതി ഉത്തരവ്. മുസ്ലിം മതപുരോഹിതന്മാര്‍ക്ക് വിവാഹമോചനം അനുവദിക്കാനുള്ള അധികാരമില്ല. അവര്‍ നല്‍കുന്ന തലാഖ് സര്‍ട്ടിഫിക്കറ്റുകളില്‍ അവരുടെ അഭിപ്രായം മാത്രമാണുള്ളത്. ഇതുവരെ നല്‍കിയ തലാഖ് സര്‍ട്ടിഫിക്കറ്റുകള്‍ മുഴുവന്‍ അസാധുവാണെന്നും കോടതി വ്യക്തമാക്കി.
അണ്ണാ ഡി.എം.കെ മുന്‍ എം.എല്‍.എ ബദര്‍ സെയ്ദിന്‍െറ ഹരജിയില്‍ ബുധനാഴ്ച വാദം കേട്ട പ്രഥമ ബെഞ്ചിന്‍േറതാണ് വിധി. കേസിന്‍െറ തുടര്‍വാദം ഫെബ്രുവരി 22ലേക്ക് മാറ്റിവെച്ചു. തമിഴ്നാട്ടില്‍ മസ്ജിദുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ശരീഅത്ത് കോടതികള്‍ നിരോധിച്ച് കഴിഞ്ഞമാസം ഉത്തരവ് പുറപ്പെടുവിച്ച മദ്രാസ് ഹൈകോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം. സുന്ദര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിഷയത്തിലും ഇടപെട്ടത്. അനധികൃത കോടതികള്‍ പ്രവര്‍ത്തിക്കുന്നില്ളെന്ന് ഉറപ്പാക്കി നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാറിനോട് അന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.