ഇന്ദോർ: മധ്യപ്രദേശിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ മുസ്ലിം വിദ്യാർഥികളെ ഹാളിന് പുറത്തിരുത്തി പരീക്ഷ എഴുതിച്ചതായി പരാതിയുമായി കോൺഗ്രസ് എം.എൽ.എ. വിഷയത്തിൽ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് മധ്യ ഭോപ്പാലിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ ആരിഫ് മസൂദ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കത്തെഴുതി.
ഇന്ദോറിലെ നൗലഖയിലെ ബംഗാളി സ്കൂളിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. 12ാം ക്ലാസ് പരീക്ഷ കേന്ദ്രമാണ് സ്കൂൾ. ഇസ്ലാമിയ കരീമിയ സ്കൂളിലെ വിദ്യാർഥികൾക്കും പരീക്ഷ കേന്ദ്രമായി ലഭിച്ചത് ഇതേ സ്കൂളായിരുന്നു.
എന്നാൽ ജൂൺ ഒമ്പതിന് പരീക്ഷ എഴുതാനെത്തിയ കരീമിയ സ്കൂളിലെ വിദ്യാർഥികളെ അധികൃതർ പരീക്ഷ കേന്ദ്രത്തിൽ കയറാൻ അനുവദിച്ചില്ല. വിദ്യാർഥികൾ പ്രതിഷേധിച്ചതോടെ ഹാളിന് പുറത്തിരുന്ന് പരീക്ഷ എഴുതാൻ അനുവദിക്കുകയായിരുന്നു. ‘മതസൗഹാർദ്ദം പഠിപ്പിക്കേണ്ട ഇടത്ത് വിദ്വേഷമാണ് പ്രചരിപ്പിക്കുന്നത്. കുറ്റാക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ നടപടി സ്വൗകരിക്കണം’ മസൂദ് കത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.