ന്യൂഡൽഹി: 1947ൽ വിഭജന സമയത്ത് പാകിസ്താനിലേക്ക് കുടിയേറാൻ തീരുമാനിക്കാത്തതിനാലാണ് ഇന്ത്യയിൽ മുസ്ലിംകൾ ശ ിക്ഷിക്കപ്പെടുന്നതെന്ന് സമാജ്വാദി പാർട്ടി എം.പി അസം ഖാൻ.
‘‘എന്തുെകാണ്ട് നമ്മുടെ പൂർവികർ പാകിസ്താനി ലേക്ക് പോയില്ല.? നല്ലത്. അവർ ഇന്ത്യയെ അവരുടെ രാജ്യമായി പരിഗണിച്ചു. ഇതാണ് നമ്മുടെ തെറ്റ്. മൗലാന ആസാദ്, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, സർദാർ പട്ടേൽ, മഹാത്മാഗാന്ധി എന്നിവർ മുസ്ലിംകളോട് പാകിസ്താനിലേക്ക് കുടിയേറരുതെന്ന് അഭ്യർത്ഥിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വ്യാപകമായിട്ടുള്ള ആൾക്കൂട്ട കൊലപാതകങ്ങെള കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അസം ഖാൻ. മുസ്ലിംകൾക്ക് അന്തസോടെ രാജ്യത്ത് ജീവിക്കാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 1947 മുതൽ നമ്മൾ (മുസ്ലിംകൾ) വെറുക്കപ്പെട്ട ജീവിതമാണ് നയിക്കുന്നതെന്നും നമ്മൾ നാണംകെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി ജയപ്രദയെ പരാജയപ്പെടുത്തിയതിനാൽ തനിക്കെതിരെ ഉത്തർപ്രദേശ് സർക്കാർ ഭൂമി തർക്ക കേസ് നൽകുകയാണെന്നും അസം ഖാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.