ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തിന് പകരം വീടുകളിൽ ളുഹ്ർ നമസ്കരിക്കണമെന്ന് മുസ്ലിം വ്യക്തി നിയമ ബോർഡ് വിശ്വാസികളോട് ആഹ്വാനം ചെയ്തു.
പള്ളികളിൽ ഒരുമിച്ച് കൂടുന്നത് രോഗം പടരുന്നതിന് കാരണമാകുമെന്നും മറ്റുള്ളവരുടെ ആരോഗ്യം പരിഗണിക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണെന്നും ബോർഡ് ചൂണ്ടികാട്ടി.
Due to #NovelCoronavirus pandemic, Muslims are recommended to offer Zuhur at home instead of praying Jumah at mosques. DON'T come out for congregational prayers and #StayAtHomeSaveLives. It is mandatory upon all to avoid causing harm to their fellow citizens. #NoJumahInMasjid
— All India Muslim Personal Law Board (@AIMPLB_Official) March 26, 2020
അതേസമയം, പള്ളികളിൽ നാലുപേർ മാത്രം തുടരുകയും കൂട്ട നമസ്കാരം അവർ നില നിർത്തുകയും വേണമെന്ന് മറ്റൊരു ട്വീറ്റിൽ ബോർഡ് പറഞ്ഞു.
At the same time, Don't leave mosques abandoned. Around 4 individuals should remain in mosques to establish the congregational prayers due to the #RightofMasjid.
— All India Muslim Personal Law Board (@AIMPLB_Official) March 26, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.