പൊലീസിന്റെ ചമ്മട്ടിപ്രയോഗത്തിൽ പ്രതിഷേധം; ഗുജറാത്തിലെ ഗ്രാമത്തിൽ മുസ്‍ലിംകൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചു

അഹ്മദാബാദ്: ഗുജറാത്തിലെ ഖേഡ ജില്ലയിലെ ഉ​ന്ധേല ജില്ലയിൽ വോട്ടെടുപ്പ് ബഹിഷ്കരിച്ച് മുസ്‍ലിംകൾ. കഴിഞ്ഞ ഒക്ടോബറിൽ ഈ ഗ്രാമത്തിൽ മുസ്‍ലിം യുവാക്ക​ൾക്കു നേരെ പൊലീസ് ചമ്മട്ടിപ്രയോഗം നടത്തിയിരുന്നു. നവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ കല്ലേറു നടത്തിയെന്നാരോപിച്ചായിരുന്നു ഇത്. പൊലീസിന്റെ അന്യായ നടപടിയിൽ പ്രതിഷേധിച്ചാണ് മുസ്‍ലിംകൾ വോട്ടെടുപ്പ് ബഹിഷ്കരിച്ചത്.

സംഭവത്തോടനുബന്ധിച്ച് ഏതാനും മുസ്‍ലിം യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. യൂനിഫോം ധരിക്കാതെ പൊലീസ് യുവാക്കളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. യുവാക്കൾക്ക് പൊതുജനങ്ങൾക്കു മുന്നിൽ മാപ്പുപറയണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. പൊലീസിന്റെ കംഗാരു നീതിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയുണ്ടായി. സംഭവത്തിൽ അന്വേഷണകമ്മിറ്റി രൂപീകരിച്ചുവെങ്കിലും അതിന്റെ റിപ്പോർട്ടുകളൊന്നും പുറത്തിവന്നിരുന്നില്ല.

നവരാത്രി സംഭവത്തിൽ 150 ഓളം ആളുകൾകല്ലേറു നടത്തിയെന്നായിരുന്നു റിപേപാർട്ട്. പള്ളിക്കു സമീപമുള്ള ക്ഷേത്രത്തിൽ നവരാത്രി ഉൽസവം നടത്തുന്നതിന് മുസ്‍ലിം സമൂഹം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

Tags:    
News Summary - Muslims boycott polls in gujarat village, site of public flogging by cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.