ശ്രീനഗർ: വെറുപ്പും വിദ്വേഷവും പരത്തുന്നവർ ഇവിടെ വരണം. ഇതൊന്നു കാണണം. നിഷ്കളങ്കരായ ഗ്രാമീണരുടെ സ്നേഹവും ഒരുമയും. ചാവേറാക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ജില്ലയിലാണ് േക്ഷത്രം പുതുക്കിപ്പണിയാൻ പണ്ഡിറ്റുകൾക്ക് മുസ്ലിംകൾ സഹായത്തിെൻറ കൈനീട്ടിയത്.
അചൻ ഗ്രാമത്തിലെ 80 വർഷം പഴക്കമുള്ള ശിവേക്ഷത്രമാണ് ഇരുസമുദായങ്ങളും ചേർന്ന് പുനർ നിർമിച്ചത്. തിങ്കളാഴ്ച ശിവരാത്രി ദിവസമായിരുന്നു േക്ഷത്ര പുനർനിർമാണം തുടങ്ങിയത്. േക്ഷത്രത്തിൽ എത്തിയവരെ ചായ നൽകിയാണ് മുസ്ലിംകൾ സ്വീകരിച്ചത്.
ബാങ്കു വിളിയും ക്ഷേത്ര മണിനാദവും ഒരുമിച്ച് മുഴങ്ങുന്ന പഴയ കാലമാണ് പുലരേണ്ടതെന്ന് ഗ്രാമത്തിലെ മുഹമ്മദ് യൂസുഫ് പറഞ്ഞു.
േക്ഷത്രത്തിന് തൊട്ടടുത്താണ് ജാമിയ മസ്ജിദ്. തീവ്രവാദം ശക്തിപ്പെടും മുമ്പ് ഗ്രാമത്തിൽ 36 കശ്മീരി പണ്ഡിറ്റ് കുടുംബങ്ങളുണ്ടായിരുന്നു. ഇപ്പോൾ ഒരു കുടുംബം മാത്രമാണുള്ളത്. മറ്റുള്ളവരൊക്കെ പലായനംചെയ്തു. ജീർണാവസ്ഥയിലുള്ള േക്ഷത്രം നന്നാക്കാൻ പ്രാദേശിക വഖഫ് കമ്മിറ്റിയും സഹായം നൽകിയെന്ന് നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന ഭുഷൻലാൽ പറഞ്ഞു.
േക്ഷത്രവളപ്പ് വൃത്തിയാക്കാനും മനോഹരമാക്കാനും പ്രദേശവാസികൾ മുന്നിട്ടിറങ്ങി. േക്ഷത്രം പുനർനിർമിക്കാൻ മുസ്ലിംകളും പണ്ഡിറ്റുകളും ഒത്തുചേർന്നതാണ് കശ്മീരിെൻറ യഥാർഥ സംസ്കാരമെന്ന് മുൻ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി വിശേഷിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.