മുസ്​ലിംകൾ വൈദ്യുതി​ മോഷ്​ടിക്കുന്നുവെന്ന്​ ബി.ജെ.പി എം.എൽ.എ; ഫോൺ സംഭാഷണം പുറത്ത്​

ലഖ്​നോ: മുസ്​ലിംകൾ വൈദ്യുതി​ മോഷ്​ടിക്കുന്നുവെന്നും അവർക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെടുന്ന ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എയുടെ ഫോൺ സംഭാഷണം പുറത്ത്​. കശുംബി ജില്ലയിലെ എം.എൽ.എയായ സഞ്​ജയ്​ ഗുപ്​തയുടെ ഫോൺ സംഭാഷണമാണ്​ പുറത്തുവന്നത്​. എം.എൽ.എ വൈദ്യുത ഉദ്യോഗസ്ഥൻ അവിനാഷ്​ സിങ്ങിനോട്​ ദേ​ഷ്യപ്പെട്ട്​  സംസാരിക്കുന്നതാണ്​ ശബ്​ദ സന്ദേശത്തിലുള്ളത്​​.

വൈദ്യുതി മോഷ്​ടിച്ചതി​​​െൻറ പേരിൽ എത്ര മുസ്​ലിങ്ങൾക്കെതിരെ നടപടിയെടുത്തുവെന്നും അവിനാഷ്​ സിങ്ങിനോട്​​ എം.എൽ.എ ചോദിക്കുന്നുണ്ട്​. സംഭാഷണം റെക്കോർഡ്​ ചെയ്​ത അവിനാഷ്​ സിങ് അത്​​ പുറത്തുവിട്ടതോടെ വൈറലാവുകയായിരുന്നു​. 

ഏപ്രിൽ ഒന്നിനകം അതുമായി ബന്ധപ്പെട്ട വിവരങ്ങൾ തനിക്ക്​ ലഭിക്കണം. ഒരോ മുസ്​ലിം ഭൂരിപക്ഷ പ്രദേശത്ത്​ ചെന്ന്​ അവിടെ എങ്ങനെയാണ്​ വൈദ്യുത മോഷണം നടക്കുന്നതെന്ന്​​ കണ്ടെത്തണമെന്നും എം.എൽ.എ ആഹ്വാനം ചെയ്തു​. ട്രാൻസ്ഫർ വാങ്ങി പോയാലും നിങ്ങൾക്ക്​ രക്ഷയില്ല. ഉത്തർ പ്രദേശിൽ എവ​ിടെയായിരുന്നാലും അന്വേഷണവുമായി താൻ മുന്നോട്ട്​ പോകുമെന്നും എം.എൽ.എ അവിനാഷ്​ സിങ്ങിനെ ഭീഷണിപ്പെടുത്തുന്നുണ്ട്​. 

വൈദ്യുത വിഭാഗത്തിലുള്ളവർ ഹിന്ദുക്കളെയും വ്യവസായികളെയും പ്ര​ത്യേക ലക്ഷ്യം വെച്ച്​ ഉപ​ദ്രവിക്കുകയാണെന്നും സഞ്​ജയ്​ ഗുപ്​ത പറഞ്ഞു.

വ്യവസായ സ്ഥാപനങ്ങൾ വൈദ്യുതി മോഷ്​ടിക്കുന്നു എന്ന ആരോപണത്തെ തുടർന്ന്​ വൈദ്യുത ഡിപ്പാർട്ട്​മ​​െൻറ് ​ചില സ്ഥാനപങ്ങളിൽ റൈഡ്​ നടത്തുകയും എഫ്​.​െഎ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്​തിരുന്നു. ഇൗ സംഭവത്തിന്​ ശേഷം ജൂൺ 15നാണ്​ എം.എൽ.എ എഞ്ചിനീയറെ വിളിക്കുന്നത്​.


 

Tags:    
News Summary - Muslims Steal Electricity BJP Lawmaker In UP-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.