ന്യൂഡൽഹി: മണിപ്പൂരിലെ സംഘർഷം സംബന്ധിച്ച് കൂടുതൽ വാർത്തകൾ പുറത്ത് വരുന്നതിനിടെ കോൺഗ്രസിനേയും പ്രതിപക്ഷ പാർട്ടികളേയും കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മണിപ്പൂർ പ്രശ്നം പാർലമെന്റിൽ ചർച്ച ചെയ്യാൻ കോൺഗ്രസിന് താൽപര്യമില്ലെന്ന് സ്മൃതി ഇറാനി ആരോപിച്ചു.
മണിപ്പൂർ പ്രശ്നം വൈകാരികമാണെന്ന് മാത്രമല്ല രാജ്യസുരക്ഷയെ കൂടി ബാധിക്കുന്നതാണെന്ന് അറിഞ്ഞിട്ടും പ്രതിപക്ഷത്തിന് ചർച്ചക്ക് താൽപര്യമില്ലെന്നാണ് സ്മൃതി ഇറാനിയുടെ വിമർശനം. എല്ലാവരേയും ഞെട്ടിക്കുന്ന ഒരു വാർത്ത രാജസ്ഥാനിൽ നിന്നും പുറത്ത് വന്നു. സ്വന്തം സർക്കാറിന് കീഴിലെ സ്ത്രീകളുടെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയത് സംസ്ഥാന മന്ത്രിയായിരുന്നുവെന്ന് സ്മൃതി ഇറാനി പറഞ്ഞു.
പശ്ചിമബംഗാളിൽ രണ്ട് ദലിത് സ്ത്രീകൾക്കാണ് മർദനമേൽക്കേണ്ടി വന്നത്. കോൺഗ്രസിന് ഇതൊന്നും കേൾക്കാൻ താൽപര്യമില്ല. രാജസ്ഥാനിൽ കോൺഗ്രസ് നിശബ്ദ കാഴ്ചക്കാരാണ്. പശ്ചിമബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഭവങ്ങളിലും അവർ പ്രതികരിക്കുന്നില്ല. കാരണം അവർക്ക് തൃണമൂൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കേണ്ട ആവശ്യമുണ്ട്. അതിനാലാണ് കോൺഗ്രസ് നിശബ്ദത പാലിക്കുന്നതെന്നും സ്മൃതി ഇറാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.