ന്യൂഡൽഹി: മുത്തലാഖ് സംബന്ധിച്ച് ഒാൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് കഴിഞ്ഞ ദിവസം സമർപ്പിച്ച സത്യവാങ്മൂലം കണ്ണിൽെപാടിയിടാൻ മാത്രമാണെന്ന് അറ്റോണി ജനറൽ മുകുൾ രോഹതഗി. വിവാഹമോചനത്തിന് മുത്തലാഖ് രീതി പാടില്ലെന്ന് വിവാഹ സമയത്ത് വധൂവരന്മാര്ക്ക് ഖാദിമാർ മാർഗനിർദേശം നൽകുമെന്ന ബോർഡിെൻറ നിലപാട് സമുദായത്തിനകത്ത് നിയമസാധുത നേടിയെടുക്കാനുള്ള ശ്രമം മാത്രമാണ്. സുപ്രീംകോടതി വിധി പറയാൻ മാറ്റിവെച്ച കേസിൽ സത്യവാങ്മൂലം നൽകാൻ ബോർഡിന് നിയമപരമായി അർഹതയില്ല. കോടതിയുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ബോർഡ് നടത്തിയത് –രോഹതഗി പി.ടി.െഎയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.