ഹൈദരാബാദ്: മുത്തലാഖ് നിര്‍ത്താന്‍ രാജ്യം നടപടി സ്വീകരിക്കേണ്ട സമയമായെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു.
മുത്തലാഖിനെ ഭരണഘടനാ വിരുദ്ധവും നാഗരിക വിരുദ്ധവുമെന്ന് വിശേഷിപ്പിച്ച അദ്ദേഹം, നീതി, സമത്വം, അന്തസ്സ് തുടങ്ങിയ മൂല്യങ്ങളുടെ വെളിച്ചത്തില്‍ ഇത് തടയണമെന്നും ആവശ്യപ്പെട്ടു. വിഷയത്തില്‍ സംവാദം നടക്കുന്നുണ്ട്. ചര്‍ച്ചക്ക് ധാരാളം സമയമെടുത്തു കഴിഞ്ഞു. വിവേചനം അവസാനിപ്പിക്കുന്നതിനും ലിംഗ നീതിയും ലിംഗ സമത്വവും ഉറപ്പാക്കുന്നതിനും മുത്തലാഖ് ഇല്ലാതാക്കാനുള്ള നടപടി സ്വീകരിക്കണം. മുസ്ലിം സ്ത്രീകളും നീതിക്ക് ആവശ്യമുന്നയിക്കുന്നുണ്ട്.
എല്ലാവരും ഭരണഘടനക്ക് മുന്നില്‍ തുല്യരാണ് -അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതി വിഷയം പരിശോധിക്കുകയാണെന്നും ആര്‍ക്കും അഭിപ്രായം അറിയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ എല്ലാ കാര്യങ്ങളും സുതാര്യമായി ചെയ്യും. ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ പിന്‍വാതിലിലൂടെ പൊതു സിവില്‍കോഡ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ളെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.