മുസഫർനഗർ (യു.പി): കഴിഞ്ഞ ദിവസം യു.പിയിൽ കൊല്ലപ്പെട്ട പാൽ വിൽപനക്കാരൻ മുസഫർ നഗർ കലാപക്കേസിലെ ദൃക്സാക്ഷിയെന്ന് പൊലീസ്. പാൽവിതരണത്തിനായി പോകവെ തിങ്കളാഴ്ച ഖ ാതോലിയിൽവെച്ച് അശ്ഫാഖ് എന്നയാളെ ബൈക്കിലെത്തിയ അജ്ഞാതർ വെടിവെക്കുകയായിരു ന്നുവെന്ന് സർക്കിൾ ഒാഫിസർ ആശിഷ് കുമാർ പറഞ്ഞു.
കലാപത്തിൽ ഇയാളുടെ സഹോദരങ്ങളായ നവാബിനെയും ഷാഹിദിനെയും കൊലെപ്പടുത്തിയ കേസിൽ എട്ടു പേർ വിചാരണ നേരിടുകയാണ്. ഇൗ മാസം 25ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ദൃക്സാക്ഷിയുടെ വധം. കേസ് പിൻവലിച്ചില്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് അശ്ഫാഖിന് ഭീഷണിയുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതേതുടർന്ന് ഇയാൾ െപാലീസ് സംരക്ഷണം തേടിയിരുന്നു.
കൊലയാളിയെ തിരിച്ചറിയുന്നതിന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. മുസഫർ നഗറിലും പരിസര പ്രദേശങ്ങളിലുമായി 2013 ആഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിൽ നടന്ന കലാപത്തിൽ 60ലേറെ പേർ കൊല്ലപ്പെടുകയും 40000ത്തോളം പേർ ഭവനരഹിതരാക്കപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.