ന്യൂഡൽഹി: ബിഹാറിലെ അഭയകേന്ദ്ര പീഡനക്കേസിൽ സംസ്ഥാനത്തെ മുൻ ആരോഗ്യ മന്ത്രി മഞ്ജുവർമയുടെ വീടുകളടക്കം അഞ്ചിടങ്ങളിൽ സി.ബി.െഎ തിരച്ചിൽ നടത്തി. മഞ്ജുവർമയുടെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലാണ് സി.ബി.െഎ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച പുലർച്ച ഒരേസമയം തിരച്ചിൽ നടത്തിയത്. ഇവരുടെ പട്നയിലും മോതിഹാരിയിലും ഭഗൽപൂരിലുമുള്ള വീടുകൾ ഇതിൽ ഉൾപ്പെടും. ഇതോടൊപ്പം അനാഥാലയ നടത്തിപ്പുകാരനും സന്നദ്ധ സംഘടനയുടെ ഭാരവാഹിയായ ബ്രജേഷ് താക്കൂറുമായി ബന്ധപ്പെട്ട ഏഴിടങ്ങളിലും തിരച്ചിൽ നടത്തുന്നുണ്ട്.
മഞ്ജുവർമയുടെ ഭർത്താവ് അഭയകേന്ദ്രങ്ങളിലെ സ്ഥിരം സന്ദർശകനായിരുന്നുവെന്ന് ഇതിനിടെ കേസിൽ അറസ്റ്റിലായ പ്രതിയുടെ ഭാര്യ മൊഴിനൽകിയിട്ടുണ്ട്. മൊത്തം 34 പെൺകുട്ടികൾ ബലാത്സംഗത്തിനിരയായതായി ഇതുവരെ തെളിഞ്ഞിട്ടുണ്ട്. അന്വേഷണ സംഘത്തിെൻറ പരിശോധനയിൽ ബ്രജേഷ് ഠാകുർ മഞ്ജുവർമയുമായി 17 തവണ ഫോണിൽ സംസാരിച്ചതായി കണ്ടെത്തിയെങ്കിലും രാഷ്ട്രീയകാര്യങ്ങളാണ് താൻ സംസാരിച്ചതെന്ന് ജയിലിൽ കഴിയുന്ന ബ്രജേഷ് ഠാകുർ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ പ്രതിപക്ഷം നിലപാട് കടുപ്പിച്ചതോടെയാണ് മഞ്ജുവർമ മന്ത്രിസ്ഥാനം രാജിവെച്ചതും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതും. ശാരീരിക-മാനസിക വൈകല്യങ്ങളുള്ള പെൺകുട്ടികളാണ് അഭയകേന്ദ്രത്തിൽ പീഡനത്തിനിരയായത്. കേസിൽ അഭയകേന്ദ്രത്തിലെ ജീവനക്കാരെ സി.ബി.െഎ ചോദ്യം ചെയ്ത് വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.