തൻെറ ഹിന്ദുത്വം ബി.ജെ.പിയിൽ നിന്നും വിഭിന്നം​ -ഉദ്ധവ്​ താക്കറെ

മുംബൈ: തൻെറ ഹിന്ദുത്വം ബി.ജെ.പിയിൽ നിന്നും വിഭിന്നമാണെന്നും മഹാരാഷ്​ട്ര മുഖ്യമ​ന്ത്രിയും ശിവസേന നേതാവുമായ ഉ ദ്ധവ്​ താക്കറെ. അധികാരം നേടുകയെന്നത്​ തൻെറ ഹിന്ദുത്വത്തിൻെറ ഭാഗമല്ലെന്ന്​ ഉദ്ധവ്​ താക്കറെ പറഞ്ഞു.

ഞങ്ങൾ രണ്ടുപേരുടെയും ആശയം ഒരുപോലെയല്ല. ഹിന്ദുരാഷ്​ട്രം വേണമെന്ന്​ തനിക്ക്​ ആഗ്രഹമില്ല. അതൊരിക്കലും സമാധാനം കൊണ്ടു വരില്ല. മതം ഉപയോഗിച്ച്​ അധികാരം പിടിക്കുന്നത്​ തൻെറ ഹിന്ദുത്വമല്ലെന്നും താക്കറെ കൂട്ടിച്ചേർത്തു.

രാജ്യത്ത്​ ഒരാൾ മതത്തിൻെറ പേരിൽ മറ്റൊരാളെ കൊല്ലുന്നത്​ ഹിന്ദുരാഷ്​ട്രത്തിൻെറ ഭാഗമല്ല. ഞാൻ അതല്ല പഠിച്ചിട്ടുള്ളത്​. പൗരത്വ ഭേദഗതി നിയമം പൗരത്വം തിരിച്ചെടുക്കാനുള്ളതല്ല നൽകാനുള്ളതാണ്​. പൗരത്വം തെളിയിക്കുക എന്നത്​ ഹിന്ദുകൾക്കും മുസ്​ലിംകൾക്കും ബുദ്ധിമുട്ടാണ്​. അങ്ങനെയൊരു സ്ഥിതി ഉണ്ടാവാതിരിക്ക​ട്ടെ എന്നാണ്​ ത​ൻെറ ആഗ്രഹമെന്നും ഉദ്ധവ്​ വ്യക്​തമാക്കി.

Tags:    
News Summary - My Hindutva is different from BJP: Uddhav-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.