ഒരു വർഷത്തിനിടെ യു.പിയിൽ നടന്നത്​ 1700 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ –നദീം ഖാ​ൻ

കൊ​ച്ചി: രാ​ജ്യ​ത്തി​​​െൻറ ഹൃ​ദ​യ​ഭാ​ഗ​മാ​യ ഹി​ന്ദി ഭൂ​രി​പ​ക്ഷ മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന​ത്​ ആ​സൂ​ത്രി​ത ഏ​റ്റു​മു​ട്ട​ൽ കൊ​ല​ക​ളും ക​ലാ​പ​ങ്ങ​ളും കൊ​ള്ള​യു​മാ​ണെ​ന്ന്​ യു​നൈ​റ്റ​ഡ്​ എ​ഗെ​ൻ​സ്​​റ്റ്​ ഹേ​റ്റ്​ ക​ൺ​വീ​ന​ർ ന​ദീം ഖാ​​ൻ. 
ഡോ. ​ക​ഫീ​ൽ ഖാ​ന്​ സോ​ളി​ഡാ​രി​റ്റി യൂ​ത്ത്​ മൂ​വ്​​മ​​െൻറി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി​യി​ൽ ന​ൽ​കി​യ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വ​സ്​​തു​താ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ക​ണ​ക്കു​ക​ളി​ലൂ​ടെ ഉ​ത്ത​രേ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന സം​ഘ്​ പ​രി​വാ​ർ ഭീ​ക​ര​ത അ​ദ്ദേ​ഹം വ​ര​ച്ചു​കാ​ട്ടി. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ യു.​പി​യി​ൽ ന​ട​ന്ന​ത്​ 1700 ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​ക​ങ്ങ​ളാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ചെ​റി​യ മോ​ഷ്​​ടാ​ക്ക​ളും പോ​ക്ക​റ്റ​ടി​ക്കാ​രും മ​റ്റു​മാ​ണ്​ ഇ​ത്ത​രം ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​ത്. വ​ലി​യ കൊ​ള്ള​ക്കാ​രും മോ​ഷ്​​ടാ​ക്ക​ളു​മു​ള്ള​ത്​ നി​യ​മ​സ​ഭ​യി​ലാ​ണ്. പൊ​ലീ​സി​​​െൻറ പി​ടി​യി​ലാ​കു​ന്ന​വ​ർ തി​രി​ച്ച്​ വീ​ട്ടി​ലെ​ത്താ​റി​ല്ലെ​ന്ന​താ​ണ്​ സ്​​ഥി​തി. അ​ങ്ങ​നെ നോ​ക്കി​യാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ സാ​ധി​ച്ച ക​ഫീ​ൽ ഖാ​ൻ ഭാ​ഗ്യ​വാ​നാ​ണ്. ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​കം യു.​പി​യി​ലേ​ക്ക്​ ഇ​റ​ക്കു​മ​തി ചെ​യ്​​ത​ത്​ ഗു​ജ​റാ​ത്തി​ൽ നി​ന്നാ​ണ്. ക്രി​മി​ന​ലു​ക​ൾ യു.​പി വി​ട്ട്​ പോ​ക​ണ​മെ​ന്ന മു​ഖ്യ​മ​​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന​ക്ക്​ പി​ന്നാ​ലെ അ​ങ്ങി​നെ​യെ​ങ്കി​ൽ 23 ​ക്രി​മി​ന​ൽ കേ​സു​ള്ള യോ​ഗി ആ​ദി​ത്യ​നാ​ഥും സം​സ്​​ഥാ​നം വി​ട്ടു പോ​കേ​ണ്ടി​വ​രു​മെ​ന്ന്​ എ​ഫ്.​ബി പോ​സ്​​റ്റി​ട്ട 17കാ​ര​നെ പി​ടി​കൂ​ടി 42 ദി​വ​സ​ത്തോ​ളം ജാ​മ്യ​മി​ല്ലാ​തെ ജ​യി​ലി​ലി​ട്ടു. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന്​ ന​ജീ​ബ്​ അ​ഹ​മ്മ​ദി​​​െൻറ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​തി ​േച​ർ​ക്ക​പ്പെ​ട്ട എ​ട്ട്​ എ.​ബി.​വി.​പി പ്ര​വ​ർ​ത്ത​ക​രെ​യും നി​ര​പ​രാ​ധി​ക​ളാ​ക്കി​യി​രി​ക്കു​ക​യാ​ണ്​ സി.​ബി.​െ​എ.  

ആ​ൾ​ക്കൂ​ട്ടം ത​ല്ല​ി​ക്കൊ​ന്ന 86 കേ​സു​ക​ളി​ൽ നീ​തി ല​ഭി​ച്ച​ത്​ ഒ​ന്നി​ൽ മാ​ത്രം. സം​ഘ്​ പ​രി​വാ​ർ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ലും പ്ര​തി​ക​ളാ​കു​ന്ന​ത്​ ഇ​ര​ക​ളാ​കേ​ണ്ടി വ​രു​ന്ന മു​സ്​​ലിം​ക​ളാ​ണ്. ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ യു.​പി​യി​ൽ ​ഇ​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ്​ താ​ൽ​പ​ര്യ​ത്തോ​ടെ​യ​ല്ലാ​തെ സാ​മൂ​ഹി​ക സേ​വ​ന സ​ന്ന​ദ്ധ​ത​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​നം ഒ​രു പാ​ർ​ട്ടി​ക്കു​മി​ല്ലെ​ന്നും ന​ദീം ഖാ​ൻ വ്യ​ക്​​ത​മാ​ക്കി.

ത​നി​ക്ക്​ സം​ഭ​വി​ച്ച​ത്​ ഇ​ന്ത്യ​യി​ൽ ആ​ർ​ക്കും എ​പ്പോ​ഴും സം​ഭ​വി​ക്കാ​മെ​ന്ന്​ ഡോ. ​ക​ഫീ​ൽ ഖാ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Nadeem Khan dr. Kafeel Khan -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.