ഒരു വർഷത്തിനിടെ യു.പിയിൽ നടന്നത് 1700 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ –നദീം ഖാൻ
text_fieldsകൊച്ചി: രാജ്യത്തിെൻറ ഹൃദയഭാഗമായ ഹിന്ദി ഭൂരിപക്ഷ മേഖലയിൽ നടക്കുന്നത് ആസൂത്രിത ഏറ്റുമുട്ടൽ കൊലകളും കലാപങ്ങളും കൊള്ളയുമാണെന്ന് യുനൈറ്റഡ് എഗെൻസ്റ്റ് ഹേറ്റ് കൺവീനർ നദീം ഖാൻ.
ഡോ. കഫീൽ ഖാന് സോളിഡാരിറ്റി യൂത്ത് മൂവ്മെൻറിെൻറ നേതൃത്വത്തിൽ കൊച്ചിയിൽ നൽകിയ ആദരിക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ വസ്തുതാന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കണക്കുകളിലൂടെ ഉത്തരേന്ത്യയിൽ നടക്കുന്ന സംഘ് പരിവാർ ഭീകരത അദ്ദേഹം വരച്ചുകാട്ടി. കഴിഞ്ഞ ഒരു വർഷത്തിനിടെ യു.പിയിൽ നടന്നത് 1700 ഏറ്റുമുട്ടൽ കൊലപാതകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
ചെറിയ മോഷ്ടാക്കളും പോക്കറ്റടിക്കാരും മറ്റുമാണ് ഇത്തരം ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്നത്. വലിയ കൊള്ളക്കാരും മോഷ്ടാക്കളുമുള്ളത് നിയമസഭയിലാണ്. പൊലീസിെൻറ പിടിയിലാകുന്നവർ തിരിച്ച് വീട്ടിലെത്താറില്ലെന്നതാണ് സ്ഥിതി. അങ്ങനെ നോക്കിയാൽ പുറത്തിറങ്ങാൻ സാധിച്ച കഫീൽ ഖാൻ ഭാഗ്യവാനാണ്. ഏറ്റുമുട്ടൽ കൊലപാതകം യു.പിയിലേക്ക് ഇറക്കുമതി ചെയ്തത് ഗുജറാത്തിൽ നിന്നാണ്. ക്രിമിനലുകൾ യു.പി വിട്ട് പോകണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ അങ്ങിനെയെങ്കിൽ 23 ക്രിമിനൽ കേസുള്ള യോഗി ആദിത്യനാഥും സംസ്ഥാനം വിട്ടു പോകേണ്ടിവരുമെന്ന് എഫ്.ബി പോസ്റ്റിട്ട 17കാരനെ പിടികൂടി 42 ദിവസത്തോളം ജാമ്യമില്ലാതെ ജയിലിലിട്ടു. സർവകലാശാലയിൽനിന്ന് നജീബ് അഹമ്മദിെൻറ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതി േചർക്കപ്പെട്ട എട്ട് എ.ബി.വി.പി പ്രവർത്തകരെയും നിരപരാധികളാക്കിയിരിക്കുകയാണ് സി.ബി.െഎ.
ആൾക്കൂട്ടം തല്ലിക്കൊന്ന 86 കേസുകളിൽ നീതി ലഭിച്ചത് ഒന്നിൽ മാത്രം. സംഘ് പരിവാർ നടത്തുന്ന ആക്രമണങ്ങളിലും പ്രതികളാകുന്നത് ഇരകളാകേണ്ടി വരുന്ന മുസ്ലിംകളാണ്. ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്ന സർക്കാർ യു.പിയിൽ ഇല്ല. തെരഞ്ഞെടുപ്പ് താൽപര്യത്തോടെയല്ലാതെ സാമൂഹിക സേവന സന്നദ്ധതയോടെയുള്ള പ്രവർത്തനം ഒരു പാർട്ടിക്കുമില്ലെന്നും നദീം ഖാൻ വ്യക്തമാക്കി.
തനിക്ക് സംഭവിച്ചത് ഇന്ത്യയിൽ ആർക്കും എപ്പോഴും സംഭവിക്കാമെന്ന് ഡോ. കഫീൽ ഖാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.