ന്യൂഡൽഹി: നാഗലാൻഡിൽ ഗ്രാമീണർക്ക് നേരെയുണ്ടായ വെടിവെപ്പിനെ അപലപിച്ച് സുരക്ഷാ സേന. സംഭവത്തെ കുറിച്ച് പ്രത്യേക ട്രിബ്യൂണൽ അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും സുരക്ഷാസേന വ്യക്തമാക്കി.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടൽ നടത്തിയത്. സുരക്ഷാസേനയിലെ ചില അംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. തിരു, മോൺ ജില്ലകളിൽ സംഘർഷമുണ്ടാവുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പുണ്ടായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി.
നാഗാലാൻഡിൽ ഗ്രാമീണർക്ക് നേരെ സുക്ഷാസേന നടത്തിയ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഒരു സൈനികനും വെടിവെപ്പിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. മോൺ ജില്ലയിലെ ഓട്ടിങ് ഗ്രാമത്തിലാണ് സംഭവം. രണ്ട് ഗ്രാമീണർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ടാണ് വെടിവെപ്പുണ്ടായത്.
തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ചാണ് ട്രക്കിൽ സഞ്ചരിച്ചിരുന്ന ഗ്രാമീണർക്കെതിരെ വെടിയുതിർത്തതാണ് റിപ്പോർട്ട്. കൽക്കരി ഖനിയിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഗ്രാമീണർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. മോൺ ജില്ല മജിസ്ട്രേറ്റ്, എസ്.പി, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരൊന്നും വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.