ന്യൂഡൽഹി: ബി.ജെ.പിയും നാഗാലാൻഡ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാർട്ടി (എൻ.ഡി.പി.പി)യുമായുള്ള സഖ്യം അധികാരത്തിൽവരുന്നത് തടയാൻ നാഗാ പീപ്പിൾസ് ഫ്രണ്ടുമായി (എൻ.പി.എഫ്) കോൺഗ്രസ് അനൗദ്യോഗിക ചർച്ചകളിൽ.
അധികാരത്തിലിരിക്കുന്ന എൻ.പി.എഫ് ആകെയുള്ള 60ൽ 58 സീറ്റിൽ മത്സരിക്കുന്നുണ്ട്. 23 പേരെയാണ് കോൺഗ്രസ് സ്ഥാനാർഥികളാക്കിയത്. ഇതിൽ അഞ്ചുപേർ പത്രിക പിൻവലിച്ചു. ഇതോടെ 18 കോൺഗ്രസ് സ്ഥാനാർഥികൾ മാത്രമാണ് രംഗത്ത്. തെരഞ്ഞെടുപ്പിനുമുമ്പ് എൻ.പി.എഫുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസിന് സാധിച്ചില്ല. ഇൗ സാഹചര്യത്തിലാണ് തെരെഞ്ഞടുപ്പിനുശേഷം സഖ്യമുണ്ടാക്കുന്നതിന് ചർച്ചകൾ അനൗദ്യോഗികമായി പുരോഗമിക്കുന്നത്.
ഇപ്പോൾ കോൺഗ്രസിന് സംസ്ഥാനത്ത് ഒറ്റ എം.എൽ.എ പോലുമില്ല. രണ്ടുവർഷം മുമ്പാണ് എട്ട് എം.എൽ.എമാർ എൻ.പി.എഫിൽ ചേർന്നത്. 2003 മുതൽ ബി.ജെ.പിയുമായി ചേർന്നാണ് എൻ.പി.എഫ് ഭരിച്ചത്. എന്നാൽ ഇക്കുറി തെരഞ്ഞെടുപ്പിെൻറ ഘട്ടമെത്തിയപ്പോൾ സഖ്യം വേർപിരിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.