കൊഹിമ: തെരഞ്ഞെടുപ്പിനെ തുടർന്ന് അനിശ്ചിതത്വം നിലനിന്ന നാഗാലാൻഡിൽ മുഖ്യമന്ത്രിയും നാഗ പീപ്ൾസ് ഫ്രണ്ട് (എൻ.പി.എഫ്) നേതാവുമായ ടി.ആർ. സെലിയാങ് ചൊവ്വാഴ്ച രാജി നൽകി. ബി.ജെ.പിയും നാഷനലിസ്റ്റ് ഡെമോക്രാറ്റിക് േപ്രാഗ്രസിവ് ഫ്രണ്ടും (എൻ.ഡി.പി.പി) പുതിയ സർക്കാർ രൂപവത്കരിക്കും. എൻ.ഡി.പി.പിയുടെ മുതിർന്ന നേതാവ് നെയ്ഫ്യൂ റിയോ മുഖ്യമന്ത്രിയാകും. മുൻ മുഖ്യമന്ത്രിയാണ് ഇദ്ദേഹം. ഇൗ മാസം എട്ടിനാണ് സത്യപ്രതിജ്ഞ. സംസ്ഥാനത്തിെൻറ ക്ഷേമം ലക്ഷ്യമാക്കി ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുെമന്ന് സെലിയാങ് വാർത്തലേഖകരോട് പറഞ്ഞു. സഭയിൽ ഭൂരിപക്ഷം അവകാശപ്പെട്ട് സെലിയാങ് നേരത്തേ ഗവർണറെ കണ്ടിരുന്നു. 60 അംഗ സഭയിൽ എൻ.പി.എഫിന് 27 അംഗങ്ങളുണ്ട്.
15 വർഷമായി എൻ.പി.എഫുമായി തുടരുന്ന സഖ്യം അവസാനിപ്പിച്ചതായി കഴിഞ്ഞ ദിവസം ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര മന്ത്രി ജഗത് പ്രകാശ് നദ്ദ, ബി.ജെ.പി ജനറൽ സെക്രട്ടറി അരുൺ സിങ്, സംസ്ഥാന ബി.ജെ.പി പ്രസിഡൻറ് വിസാസൊലി ലുങ്ങു എന്നിവർ ഗവർണർ പി.ബി. ആചാര്യയെ കണ്ട് റിയോയെ പിന്തുണക്കുന്ന 12 ബി.െജ.പി എം.എൽ.എമാരുടെ കത്ത് കൈമാറി. ഇതോടെയാണ് ഗവർണർ റിയോയെ മുഖ്യമന്ത്രിയായി നിയോഗിച്ചത്. നാഷനൽ പീപ്ൾസ് ഫ്രണ്ടിെൻറ പിന്തുണയും പുതിയ സർക്കാറിനുണ്ട്. എൻ.പി.എഫ് 27, ബി.ജെ.പി 12, സഖ്യകക്ഷിയായ എൻ.ഡി.പി.പി 17, നാഷനൽ പീപ്ൾസ് ഫ്രണ്ട് രണ്ട്, ജെ.ഡി.യു ഒന്ന്, സ്വതന്ത്രൻ ഒന്ന് എന്നിങ്ങെനയാണ് അറുപതംഗ സഭയിലെ കക്ഷിനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.