ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാല (ജെ.എൻ.യു) വിദ്യാർഥി നജീബ് അഹ്മദിനെ കാണാ തായ കേസിെൻറ അന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐ നൽകിയ റിേപ്പാർട്ടിെന ചോദ്യംചെയ് ത് എതിർഹരജി നൽകാൻ മാതാവിന് ഡൽഹി കോടതി അനുമതി നൽകി. കേസ് രേഖകൾ നൽകണമെന്നും എതിർഹരജിക്ക് അനുമതി നൽകണമെന്നുമുള്ള നജീബ് അഹ്മദിെൻറ മാതാവ് ഫാത്തിമ നഫീസിെൻറ ആവശ്യത്തെ സി.ബി.ഐ പ്രോസിക്യൂട്ടർ ശക്തമായി എതിർത്തെങ്കിലും കോടതി തള്ളി. കേസ് റദ്ദാക്കുകയോ അവസാനിപ്പിക്കുകയോ ചെയ്താൽ പരാതിക്കാർക്ക് ‘പ്രൊട്ടസ്റ്റ് പെറ്റീഷൻ’ നൽകാൻ നിയമത്തിൽ അവസരമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
സി.ബി.ഐ ശേഖരിച്ച സാക്ഷിമൊഴികളടക്കം രേഖകൾ ഫാത്തിമ നഫീസിന് രണ്ടാഴ്ചക്കകം നൽകണമെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രീയ സമർദത്തിനു വഴങ്ങിയാണ് കേസ് അവസാനിപ്പിച്ചതെന്ന് ഫാത്തിമ നഫീസ് ചൂണ്ടിക്കാട്ടി. എം.എസ്.സി ബയോടെക്നോളജി വിദ്യാർഥിയായ നജീബ് അഹ്മദിനെ 2016 ഒക്ടോബർ 15നാണ് കാണാതായത്. സംഭവത്തിനുപിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. എ.ബി.വി.പി പ്രവർത്തകരുടെ മർദനമേറ്റ ശേഷം നജീബ് അഹ്മദിനെ ദുരൂഹസാഹചര്യത്തിൽ കാണാതാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.