ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർഥിയായിരുന്ന നജീബ് അഹ്മദിനെ കാണാതായ കേസ് അവസാനിപ്പിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്ന് സി.ബി.െഎ ഡൽഹി ഹൈകോടതിയിൽ അറിയിച്ചു. ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കുംമുമ്പ് ചില വശങ്ങൾ കൂടി പരിശോധിക്കാനുണ്ടെന്നും സി.ബി.െഎ വ്യക്തമാക്കി.
എ.ബി.വി.പിയുമായി ബന്ധമുള്ള ചില വിദ്യാർഥികളുമായി ഹോസ്റ്റലിൽ ചില പ്രശ്നങ്ങൾ ഉണ്ടായതിെൻറ പിറ്റേന്നുമുതലാണ് നജീബ് അഹ്മദിനെ കാണാതായത്. 2016 ഒക്ടോബറിലായിരുന്നു ഇൗ സംഭവം.
കേസിൽ ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടന്നതായി തെളിവ് ലഭിച്ചിട്ടില്ലെന്ന് സി.ബി.െഎ വ്യക്തമാക്കി. നജീബിെൻറ തിരോധാനത്തിന് ഉത്തരവാദികളെന്ന് കുടുംബം ആരോപിച്ച ഒമ്പത് വിദ്യാർഥികളെ അറസ്റ്റ് ചെയ്യാവുന്ന വിധത്തിലുള്ള സൂചനകളും കിട്ടിയിട്ടില്ല.
കഴിഞ്ഞ വർഷം മേയ് 16നാണ് ഹൈകോടതി കേസ് സി.ബി.െഎക്ക് കൈമാറിയത്. കഴിഞ്ഞ നവംബറിൽ, തെൻറ മകനെ കണ്ടെത്താൻ പൊലീസിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നജീബിെൻറ മാതാവ് ഹൈകോടതിയെ സമീപിക്കുകയുണ്ടായി. കേസ് ആദ്യം അന്വേഷിച്ച ഡൽഹി പൊലീസ് ഏഴുമാസവും ഇരുട്ടിൽ തപ്പുകയായിരുന്നു.
നജീബിനെതിരെ ആക്രമണം നടന്നതിന് ദൃക്സാക്ഷികളായ 18 വിദ്യാർഥികളുടെ പരാതിയിൽ ഒമ്പതുവിദ്യാർഥികളുടെ പേര് കൃത്യമായി പറഞ്ഞിട്ടും അവരെ ചോദ്യം ചെയ്തില്ലെന്ന് നജീബിെൻറ മാതാവ് ഫാത്തിമ നഫീസിനുവേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് പറഞ്ഞു.
തുടർന്ന്, സംഭവം നടന്ന ദിവസം ഹോസ്റ്റലിലുണ്ടായിരുന്ന മൂന്ന് ഗാർഡുമാരുടെയും വാർഡൻമാരുടെയും 18 വിദ്യാർഥികളുടെയും മൊഴികളുടെ വിശദാംശം അറിയിക്കണമെന്ന് കോടതി ബെഞ്ച് സി.ബി.െഎയോട് നിർദേശിച്ചു. ഇൗ മൊഴികൾ പരിശോധിക്കുമെന്നും കോടതി അറിയിച്ചു. കേസിൽ സി.ബി.െഎ നൽകിയ റിപ്പോർട്ടിൽ വെളിപ്പെടുത്താൻ ബുദ്ധിമുട്ടുള്ള ഭാഗങ്ങൾ എഡിറ്റുചെയ്ത് നജീബിെൻറ മാതാവിന് ലഭ്യമാക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇത് സി.ബി.െഎ എതിർത്തു. വ്യാഴാഴ്ച ഒമ്പതാമത്തെ തൽസ്ഥിതി റിപ്പോർട്ടാണ് സി.ബി.െഎ സമർപ്പിച്ചത്. സംശയത്തിലുള്ള മൂന്ന് വിദ്യാർഥികളുടെ മൊബൈൽ ഫോണുകൾ പരിശോധനക്കായി ഹൈദരാബാദിലെ ‘കേന്ദ്ര ഫോറൻസിക് സയൻസസ് ലാബി’ലേക്ക് അയച്ചിരുന്നു.
ഇതിലെ വിവരങ്ങളാണ് ഇൗ റിപ്പോർട്ടിലുള്ളത്. രണ്ടുഫോണുകൾ തകർന്ന നിലയിലാണെന്നും ഒരു ഫോണിെൻറ ‘പാറ്റേൺ ലോക്ക്’ മാറ്റാനാകുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു.
കേസ് കൂടുതൽ വാദം കേൾക്കാൻ സെപ്റ്റംബർ നാലിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.