ന്യൂഡൽഹി: നമസ്കാരം ശക്തിപ്രകടനത്തിനുള്ള അവസരമായി കാണരുതെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഗുഡ്ഗാവിലെ അനുവദിക്കപ്പെട്ട പൊതു ഇടങ്ങളിൽ മുസ്ലിംകൾ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനെത്തുന്നത് തടയാൻ ഹിന്ദുത്വ തീവ്രവാദികൾ ശ്രമിക്കുന്നതിനിടയിലാണ് ഖട്ടറിന്‍റെ നമസ്‌കാരത്തെക്കുറിച്ചുള്ള പരാമർശം.
ഇന്ത്യൻ വിമൻസ് പ്രസ് കോർപ്പറേഷൻ അംഗങ്ങളുമായുള്ള സംവാദത്തിനിടെയാണ് മുഖ്യമന്ത്രിയുടെ ഹിന്ദുത്വ അനുകൂല പരാമർശം. 'പൊതു സ്ഥലങ്ങളിൽ പ്രാർത്ഥന നടത്തുന്നത് അനുചിതമാണ്. നമസ്‌കാരം തുടരണം, എന്നാൽ, ശക്തി പ്രകടനമായി മാറരുത്'. എല്ലാ ആളുകൾക്കും ആരാധിക്കാനും പ്രാർത്ഥിക്കാനും സ്വാതന്ത്ര്യമുണ്ടെങ്കിലും അത് നിർദ്ദിഷ്ട സ്ഥലങ്ങളിൽ ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'അതിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ, വിവിധ മതങ്ങളിൽ നിന്നുള്ള ആളുകൾക്ക് പ്രാദേശിക ഭരണകൂടത്തെ സമീപിക്കാവുന്നതാണ്'. അദ്ദേഹം പറഞ്ഞു. പട്ടൗഡിയിൽ ചില വലതുപക്ഷ യുവാക്കൾ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തിയ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇത് നിർഭാഗ്യകരമായ സംഭവമാണ്, അത്തരം സംഭവങ്ങളെ പിന്തുണക്കാനാവില്ല, അത്തരം ഒരു ചടങ്ങും തടസ്സപ്പെടുത്തുന്നത് ശരിയല്ല എന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.