ന്യൂഡൽഹി: നവലിബറൽ സാമ്പത്തിക നയങ്ങളിലേക്ക് ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായി ചരിത്രംപറയുന്ന പി.വി. നരസിംഹറാവുവിനെ ബാബരി മസ്ജിദ് വിധിദിനത്തിൽ ഓർക്കാതിരിക ്കാൻ രാജ്യത്തിനാവില്ല. ഏറെയായി സൂക്ഷിച്ച മതേതര പൈതൃകത്തിെൻറ അടിവേരു തകർത്ത് 1992 ഡി സംബർ ആറിന് കർസേവകർ ബാബരി മസ്ജിദ് നാമാവശേഷമാക്കുേമ്പാൾ പ്രധാനമന്ത്രിപദം അലങ്കരിച്ച അദ്ദേഹം നിശ്ശബ്ദനായി പിന്തുണ നൽകുകയായിരുന്നുവെന്ന് സംശയിക്കുന്നവർ ഏറെ. പള്ളി പൊളിക്കുന്നത് തടയാൻ റാവുവിന് ആകുമായിരുന്നോ? നീണ്ട 30 വർഷമായി വിവാദം പുകയുകയാണ്.
ബഹുഭാഷ പണ്ഡിതനും രാഷ്ട്രീയക്കാരനും ജ്ഞാനിയുമായ റാവു ഗാന്ധി കുടുംബത്തിനു പുറത്ത് ആദ്യമായി അഞ്ചു വർഷ കാലാവധി പൂർത്തിയാക്കിയ പ്രധാനമന്ത്രികൂടിയാണ്. ബാബരി മസ്ജിദ് വിഷയത്തിൽ പക്ഷേ, അദ്ദേഹത്തിെൻറ നിലപാട് എന്തായിരുന്നുവെന്നത് ഇപ്പോഴും സംശയത്തിെൻറ നിഴലിൽ. മസ്ജിദ് തകർക്കാനായി അയോധ്യയിലും രാജ്യത്തിെൻറ ഭാഗങ്ങളിലും നീക്കം തകൃതിയായപ്പോൾ നിസ്സംഗത പാലിച്ചു അദ്ദേഹം. ഭരണഘടനയുടെ 356ാം വകുപ്പ് പ്രയോഗിച്ച് മസ്ജിദ് ഏറ്റെടുക്കാൻ ആഭ്യന്തര വകുപ്പ് അടിയന്തര പദ്ധതി തയാറാക്കിയിരുന്നു. പദ്ധതിപ്രകാരം അർധസൈനിക വിഭാഗത്തെ വിന്യസിച്ച് ഏറ്റെടുക്കൽ പൂർത്തിയാക്കിയാൽ കെട്ടിടത്തിെൻറ സുരക്ഷ ഉറപ്പാക്കാനാവുമായിരുന്നുവെന്ന് അന്നത്തെ ആഭ്യന്തര സെക്രട്ടറി മാധവ് ഗോഡ്ബോലെ ബാബരി മസ്ജിദിനെക്കുറിച്ച് എഴുതിയ പുസ്തകത്തിൽ പറയുന്നു. പക്ഷേ, അടിയന്തര പദ്ധതി റാവുവിന് ബോധിച്ചില്ല.
എന്നല്ല, പ്രായോഗികമല്ലെന്നു പറഞ്ഞ് തള്ളുകയും ചെയ്തു. ഇതാണ് പിന്നീട് മസ്ജിദിെൻറ തകർച്ചയിലേക്കു നയിച്ചത്. കൃത്യമായ നടപടി സ്വീകരിക്കേണ്ട സമയങ്ങളിൽ മൗനിയായിനിന്ന റാവുവിനെ സംഘ് പ്രതിനിധിയായി പോലും അധിക്ഷേപിക്കുന്നവരുണ്ട്. മസ്ജിദിെൻറ തകർച്ചയോടെ ഉത്തർപ്രദേശിൽ മാത്രമല്ല, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊതുവെയും കോൺഗ്രസിൽനിന്ന് മുസ്ലിംകൾ അകന്നു. ഒരു ഘട്ടത്തിൽ സജീവ രാഷ്ട്രീയത്തിൽനിന്ന് വിരമിക്കാൻ ഉദ്ദേശിച്ചിരിക്കെയായിരുന്നു രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതും അപ്രതീക്ഷിതമായി റാവു പ്രധാനമന്ത്രിപദമേറുന്നതും. അദ്ദേഹത്തെ ഒരു ഘട്ടത്തിലും നിയമപീഠങ്ങൾ കുറ്റക്കാരനായി കാണില്ലെങ്കിലും ബാബരി വിഷയം വരുേമ്പാഴൊക്കെ രാജ്യം ഓർക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.