ന്യൂഡൽഹി: ബി.ജെ.പിയുടെ ആദ്യ പ്രധാനമന്ത്രി പി.വി. നരസിംഹറാവു ആയിരുന്നുവെന്ന് പ്രമുഖ നിയമജ്ഞനും ചരിത്രപണ്ഡിതനുമായ എ.ജി. നൂറാനി. റാവുവിെൻറ മന്ത്രിസഭയിൽ മുസ്ലിംകളുണ്ടായിരുന്നു. അവരാരും ബാബരി മസ്ജിദ് പൊളിച്ചപ്പോൾ പ്രതികരിച്ചില്ല. ബാബരി മസ്ജിദ്, ഹാഷിംപുര തുടങ്ങിയ വിഷയങ്ങൾ രേഖെപ്പടുത്തിവെക്കാൻ മുസ്ലിം നേതൃത്വത്തിെൻറ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ നടന്ന 12ാമത് അസ്ഗറലി എൻജിനീയർ െലക്ചറിൽ ‘ഇന്ത്യയിലെ മുസ്ലിം, ഭാവി, വർത്തമാനം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജവഹർലാൽ നെഹ്റു കോൺഗ്രസിനെ ശക്തിപ്പെടുത്താൻ മാത്രമാണ് ശ്രമിച്ചത്. മുസ്ലിംകൾ പിന്നാക്കമാണെന്നും പാവപ്പെട്ടവരാണെന്നും അവർ കോൺഗ്രസിൽ ചേരണമെന്നും നെഹ്റു പറഞ്ഞു. എന്നാൽ, അവരുടെ ഉന്നമനത്തിന് അദ്ദേഹം ഒന്നും ചെയ്തില്ല. രാഹുൽ ഗാന്ധി അമ്പലങ്ങൾ കയറിനടക്കുകയാണ്.
രാജീവ് ഗാന്ധിയും അതുതന്നെയായിരുന്നു ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി ചർച്ച നിയന്ത്രിച്ചു. ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാൻ അസ്ഗറലി എൻജിനീയർ ഏറെ പ്രവർത്തിച്ചിരുന്നു. ഇന്ത്യയിലെ 19 കോടി വരുന്ന മുസ്ലിംകളുടെ ഉന്നമനത്തിന് താഴെക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിച്ചാൽ മാത്രമേ വിജയിക്കൂ എന്നും ഹാമിദ് അൻസാരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.