ന്യൂഡൽഹി: രാഹുൽ ഗാന്ധി അഹിന്ദുവെന്ന ബി.ജെ.പി പരാമർശത്തിനെതിരെ കോൺഗ്രസിലെ മുതിർന്ന നേതാവ് കപിൽ സിബൽ. പ്രധാനമന്ത്രി നരേന്ദ്രമോദി യഥാർഥ ഹിന്ദുവല്ല. മോദി ഹിന്ദുമതം ഉപേക്ഷിച്ച് ഹിന്ദുത്വം സ്വീകരിച്ചയാളാണെന്നും കപിൽ സിബൽ ആരോപിച്ചു.
‘‘രാഹുൽ അഹിന്ദുവെന്ന് പറയുന്ന പ്രധാനമന്ത്രി എത്രതവണ ക്ഷേദർശനം നടത്തിയിട്ടുണ്ട്? അദ്ദേഹം ഹിന്ദുമതം ഉപേക്ഷിച്ച് ഹിന്ദുത്വം സ്വീകരിച്ചയാളാണ്. ഹിന്ദുത്വത്തിന് ഹിന്ദുമതവുമായി ഒരു ബന്ധവുമില്ല. അതിനാൽ അദ്ദേഹമൊരു യഥാർഥ ഹിന്ദുവല്ല’’ ^സിബൽ തുറന്നടിച്ചു. ഇന്ത്യയിലെ ഒാരോ വ്യക്തിയെയും സഹോദരനോ സഹോദരിയോ മാതാവോ ആയി പരിഗണിക്കുന്നയാളാണ് യഥാർഥ ഹിന്ദുവെന്നും സിബൽ കൂട്ടിച്ചേർത്തു.
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം ഗുജറാത്തിലെ സോമനാഥ് ക്ഷേത്രദർശനം നടത്തിയത് വിവാദമായിരുന്നു. ക്ഷേത്രത്തിലെ സന്ദർശക രജിസ്റ്ററിൽ രാഹുൽ ഗാന്ധി ‘അഹിന്ദു’വെന്ന് രേഖപ്പെടുത്തിയെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാൽ ഇത് കോൺഗ്രസ് ശക്തമായി നിഷേധിച്ചിരുന്നു. രാഹുൽ അഹിന്ദു എന്ന് രേഖപ്പെടുത്തിയതായി കാണിക്കുന്ന ഒരു കടലാസുമായാണ് ബി.ജെ.പി കളത്തിലിറങ്ങിയത്. എന്നാൽ, ഇത് വ്യാജ രേഖയാണെന്ന് കോൺഗ്രസ് വിശദീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.