‘കോൺഗ്രസിന് തിരിച്ചുവരാൻ ജനങ്ങൾ അവസരം നൽകുന്നില്ല’; നന്ദി പറഞ്ഞ് മോദി

ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിൽ ഹരിയാനയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്‍റെ വിജയമാണെന്നും ഗീതയുടെ ഭൂമിയിൽ മൂന്നാം തവണയും താമര വിരിഞ്ഞെന്നും മോദി പറഞ്ഞു. ഹരിയാനയിൽ മൂന്നാം തവണയും അധികാരത്തിലേറിയതിന് പിന്നാലെ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഹരിയാനയിൽ വീണ്ടും താരമ വിരിയിച്ചു. സത്യവും വികസനവുമാണ് ഹരിയാനയിൽ വിജയിച്ചത്. എല്ലാ ജാതി, മത വിഭാഗങ്ങളും ബി.ജെ.പിക്ക് വോട്ട് ചെയ്തെന്നും മോദി വ്യക്തമാക്കി.

നുണകൾക്ക് മുകളിൽ വികസനത്തിന്‍റെ വിജയമാണ്. ജനം ബി.ജെ.പിക്ക് ദീർഘകാല പിന്തുണ പ്രഖ്യാപിക്കുന്നു. വീണ്ടും വീണ്ടും ബി.ജെ.പിയെ ജനങ്ങൾ തെരഞ്ഞെടുക്കുന്നു.

ജമ്മു കശ്മീരിലെ ജയത്തിന് നാഷണൽ കോൺഫറൻസിനെ മോദി അഭിനന്ദിച്ചു. ജമ്മു കശ്മീരിൽ ഏറ്റവും കൂടുതൽ വോട്ട് വിഹിതം ലഭിച്ചത് ബി.ജെ.പിക്കാണെന്നും മോദി ചൂണ്ടിക്കാട്ടി.

കോൺഗ്രസിന് തിരിച്ചുവരാൻ ജനങ്ങൾ അവസരം നൽകുന്നില്ലെന്ന് മോദി പരിഹസിച്ചു. കോൺഗ്രസ് അധികാരം ജന്മാവകാശമായി കാണുന്നു. ജാതിയുടെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കുന്നുവെന്നും അദ്ദേബം പറഞ്ഞു.

കോൺഗ്രസ് പിന്നാക്കക്കാരെ പ്രധാനമന്ത്രിയാക്കില്ല. ദരിദ്രരെ ജാതിയുടെ പേരിൽ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും മോദി ആരോപിച്ചു.


Tags:    
News Summary - Narendra Modi react to Haryana Assembly poll win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.