സി.പി.എം സ്ഥാനാർഥിക്കായി വോട്ട് ചോദിച്ച് നസറുദ്ദീൻ ഷാ; നിർബന്ധിച്ച് ചെയ്യിപ്പിച്ചതെന്ന് ബാബുൽ സുപ്രിയോ

ന്യൂഡൽഹി: അനന്തരിവളും സി.പി.എം സ്ഥാനാർഥിയുമായി സെയ്റ ഷാ ഹലീമിന് നടൻ നസറുദ്ദീൻ ഷാ വോട്ട് ചോദിച്ച സംഭവത്തിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് ബാബുൽ സുപ്രിയോ. ഷായും ഭാര്യ രത്ന പതക് ഷായും ചേർന്ന് പുറത്തിറക്കിയ വിഡിയോയിലാണ് സെയ്റക്ക് വോട്ട് ​ചോദിച്ചത്. ബാലിഗുഞ്ച് ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥിയായാണ് സൈറ മത്സരിക്കുന്നത്. തൃണമൂൽ കോൺഗ്രസിലെ ബാബുൽ സുപ്രിയോയാണ് സെയ്റയുടെ ഏതിരാളി.

നസറുദ്ദീൻ ഷായെ ഞങ്ങൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. തീർച്ചയായും ഇതിഹാസതാരമാണ് അദ്ദേഹം. എന്നാൽ, വിഡിയോയിൽ അദ്ദേഹം ദുഃഖിതനായാണ് കാണപ്പെടുന്നത്. സി.പി.എം നിർബന്ധിച്ചാണ് അദ്ദേഹത്തെ കൊണ്ട് വിഡിയോ ചെയ്യിപ്പിച്ചതെന്നും ബാബുൽ സുപ്രിയോ ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താൻ ഏതെങ്കിലുമൊരു പാർട്ടിയുടെ ഭാഗമല്ല. എന്നാൽ, സെയ്റ ഷാ ഹലീമിനെ വ്യക്തിപരമായി താൻ പിന്തുണക്കുകയാണെന്നും നസറുദ്ദീൻ ഷാ വിഡിയോയിൽ പറഞ്ഞിരുന്നു. ഏപ്രിൽ 12നാണ് ബാൽഗുഞ്ചിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 16നാണ് വോട്ടെണ്ണൽ.

Tags:    
News Summary - Naseeruddin Shah comes out in support of niece Saira

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.