മുംബൈ: ബോളിവുഡ് സംവിധായകനും നടനുമായ നസറുദ്ദീന്‍ ഷായുടെ മക്കൾക്ക് ഇന്ത്യയിൽ ജീവിക്കാൻ പേടിവേണ്ടെന്ന് കേന് ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. അക്രമികളായ ആള്‍ക്കൂട്ടം കാണുമ്പോള്‍ ഇന്ത്യയില്‍ വളരുന്ന കുട്ടികളെയോര ്‍ത്ത് ഭയമുണ്ടെന്ന ഷായുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എലിയെ മലയായി വിലയിരുത്തുന്ന ശൈലിയാണ് ഷായുടെത്. സഹിഷ്ണുതയും സഹവർത്തിത്വവുമാണ് ഇന്ത്യയുടെ ജീനുകളിലുള്ളത്. ആർക്കും അത് ഇല്ലാതാക്കാൻ കഴിയില്ല. രാജ്യം ജനാധിപത്യത്തിെൻറ പാതയിൽ ഭരണഘടനാനുസൃതമായി മുന്നോട്ടുപോകും. അതുകൊണ്ടുതന്നെ ആരും ഇവിടെ ജീവിക്കാൻ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
നസറുദ്ദീന്‍ ഷാ കഴിഞ്ഞ ദിവസം നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. ഇതേ തുടർന്നാണ് നഖ്വിയുടെ മറുപടി. മതവിശ്വാസത്തിെൻറ പേരില്‍ എത്ര വലിയ ആക്രമണം കാട്ടിയാലും പ്രശ്നമില്ലെന്നായിരുന്നു നസറുദ്ദീന്‍ ഷായുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.