ഗാന്ധിജിയുടെയും ശാസ്ത്രിയുടെയും ഒാർമകൾ പുതുക്കി രാഷ്ട്രം

ന്യൂഡൽഹി: ജന്മദിനത്തിൽ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെയും ഒാർമകൾ പുതുക്കി രാഷ്ട്രം. ഗാന്ധി സമാധിസ്ഥലമായ രാജ്ഘട്ടിലും ശാസ്ത്രി സമാധിസ്ഥലമായ വിജയ് ഘട്ടിലും പ്രത്യേക പ്രാർഥനാ ചടങ്ങുകൾ നടന്നു.

രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭ സ്പീക്കർ ഒാം ബിർള, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി, ലാൽ ബഹദൂർ ശാസ്ത്രിയുടെ മകൻ അനിൽ ശാസ്ത്രി അടക്കമുള്ളവർ സമാധിസ്ഥലങ്ങളിൽ പുഷ്പാർച്ചന നടത്തി.

'മഹാത്മ ഗാന്ധിയുടെ മഹത്തായ തത്വങ്ങൾ ആഗോളതലത്തിൽ പ്രസക്തവും ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി പകരുന്നതുമാണ്' -പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

'ശാസ്ത്രിയുടെ ജീവിതം എപ്പോഴും രാജ്യവാസികൾക്ക് പ്രചോദനമായി മാറും'-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ലാൽ ബഹദൂർ ശാസ്ത്രിയുടെ സമാധി സ്ഥലത്ത് മകൻ അനിൽ ശാസ്ത്രി പുഷ്പാർച്ചന നടത്തുന്നു

മഹാത്മ ഗാന്ധിജിയുടെ 125മതും ലാൽ ബഹദൂർ ശാസ്ത്രിയുടെ 117മതും ജന്മദിനമാണ് ഇന്ന്.

Tags:    
News Summary - Nation pays tributes Tri Gandhi and Lal Bahadur Shastri on his birth anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.