ലഖ്നോ: ഉത്തർപ്രദേശിലെ മദ്റസകളിൽ ക്ലാസ് തുടങ്ങുന്നതിനുമുമ്പ് ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കി. ഇതുസംബന്ധിച്ച് ജില്ല ന്യൂനപക്ഷ ക്ഷേമ ഉദ്യോഗസ്ഥർക്ക് മദ്റസ വിദ്യാഭ്യാസ ബോർഡ് രജിസ്ട്രാർ എസ്.എൻ. പാണ്ഡെ ഉത്തരവ് നൽകി.
റമദാൻ അവധിക്കുശേഷം മദ്റസകൾ തുറക്കുമ്പോൾ എല്ലാ അംഗീകൃത, എയ്ഡഡ്, അൺ എയ്ഡഡ് മദ്റസകളിലെയും അധ്യാപകരും വിദ്യാർഥികളും പുതിയ നിർദേശം പാലിക്കണമെന്നാണ് ഉത്തരവ്. ഹംദ് (ദൈവസ്തുതി), സ്വലാത്ത് (പ്രവാചക പ്രകീർത്തനം) എന്നിവ ചൊല്ലിയാണ് നിലവിൽ ക്ലാസ് ആരംഭിക്കുന്നത്. ചിലയിടങ്ങളിൽ ദേശീയ ഗാനം ആലപിക്കുന്നുണ്ട്.
ഇത് നിർബന്ധമാക്കുകയാണ് സർക്കാർ ചെയ്തത്. സംസ്ഥാനത്ത് നിലവിൽ 16,461 മദ്റസകളുണ്ട്. ഇതിൽ 560 എണ്ണത്തിന് സർക്കാർ ഗ്രാൻഡ് ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.