ന്യൂഡൽഹി: നാഷനൽ കോൺഫറൻസ് നേതാവ് ത്രിലോചൻ സിങ് വസീറിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാമത്തെയാൾ അറസ്റ്റിൽ. ഹർമീത് സിങ് എന്നയാളെ ജമ്മുവിൽനിന്ന് അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് ഡെപ്യൂട്ടി കമീഷണർ സഞ്ജീവ് കുമാർ യാദവ് പറഞ്ഞു. ജമ്മു-കശ്മീർ ലെജിസ്ലേറ്റിവ് കൗൺസിൽ മുൻ അംഗമായ വസീറിെന്റ മൃതദേഹം പടിഞ്ഞാറൻ ഡൽഹിയിലെ മോത്തി നഗറിലെ ഫ്ലാറ്റിൽ നിന്ന് അഴുകിയ നിലയിൽ സെപ്റ്റംബർ ഒമ്പതിനാണ് കണ്ടെത്തിയത്.
വസീറിെന്റ പരിചയക്കാരനായ ഹർപ്രീത് സിങ് വാടകക്ക് എടുത്തതായിരുന്നു ഫ്ലാറ്റ്. ഒളിവിൽ കഴിയുന്ന ഹർപ്രീത് സിങ്ങിനെ പിടികൂടാൻ റെയ്ഡുകൾ തുടരുകയാണ്. രാജു ഗഞ്ച (33), ബൽബീർ സിങ് (67) എന്നിവരെ നേരത്തേ ജമ്മുവിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു.
മൂന്നുമാസത്തോളമെടുത്ത് ഇവർ കൊലപാതകം ആസൂത്രണം ചെയ്യുകയും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ തെളിവുകൾ ഉണ്ടാക്കുകയും ചെയ്തു. മലയാളത്തിൽനിന്ന് ബോളിവുഡിലേക്ക് റീമേക്ക് ചെയ്ത 'ദൃശ്യം' സിനിമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണിതെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.