ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ക്കെതിരെ ഫയല്‍ ചെയ്ത നാഷനല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്നും അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡില്‍നിന്നും സാമ്പത്തിക ഇടപാടുരേഖകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രമണ്യന്‍ സ്വാമി നല്‍കിയ ഹരജി ഡല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി തള്ളി.
കേസ് സല്‍കിയ സ്വാമിയോട് സാക്ഷി പട്ടിക സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഇത് അവസാന അവസരമാണെന്ന് വ്യക്തമാക്കിയ കോടതി കേസ് ഫെബ്രുവരി 10ലേക്ക് മാറ്റി. ഫണ്ട് വിനിയോഗത്തില്‍ വഞ്ചനയും ക്രമക്കേടും ആരോപിച്ചാണ് സ്വാമി കോടതിയെ സമീപിച്ചത്. മോട്ടിലാല്‍ വോറ, ഓസ്കര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബെ, സാം പിട്രോഡ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.