‘രാഷ്ട്രത്തി​െൻറ ആത്മാവ്​ ഭീഷണിയിൽ’; തുറന്ന കത്തുമായി നസറുദ്ദീൻ ഷാ അടക്കം പ്രമുഖർ

മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതി​രായി നടക്കുന്ന വിദ്യാർഥികളുടെയും മറ്റ്​ സംഘടനകളുടെയും പ്രതിഷേധത്തിന്​ ഐ ക്യദാർഢ്യവുമായി ഇന്ത്യയിലെ സാംസ്​കാരിക പ്രവർത്തകരുടെ തുറന്ന കത്ത്​. ബോളിവുഡ്​ താരം നസറുദ്ദീൻ ഷാ, സംവിധായിക മീരാ നായർ, സംഗീതജ്ഞൻ ടി.എൻ കൃഷ്​ണ, ചരിത്രകാരൻമാരായ അമിതാവ്​ ഘോഷ്​, റൊമില ഥാപ്പർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന ്നുള്ള 300 പേരാണ്​​ കത്തിൽ ഒപ്പിട്ടിരിക്കുന്നത്​​.

പൗരത്വ നിയമം ഭേദഗതി ചെയ്​തതും ദേശീയ പൗരത്വ രജിസ്​റ്റർ ന ടപ്പാക്കുന്നതും രാജ്യത്തി​​െൻറ ആത്മാവിന്​ ഭീഷണിയാണെന്ന്​ കത്തിൽ ചൂണ്ടിക്കാട്ടുന്നു. സി.എ.എക്കും എൻ.ആർ.സിക്കുമെതിരെ ​ശബ്​ദമുയർത്തുന്ന വിദ്യാർഥികൾക്കും പ്രതിഷേധിക്കുന്നവർക്കും ഐക്യദാർഢ്യം അറിയിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ തത്വങ്ങൾക്ക്​ എതിരായി ഒരുമിച്ച്​ ശബ്​ദമുയർത്തുന്നവർ ബഹുസ്വരതയും നാനാത്വവുമുള്ള സമൂഹം നിലനിർത്തുമെന്ന പ്രതീഷയാണ്​ നൽകുന്നതെന്നും കത്തിൽ പറയുന്നു.

പലരും അനീതിക്കെതിരെ മൗനം പാലിക്കുന്നു. നിലവിലുള്ള സാഹചര്യം ഭരണഘടനാ തത്വങ്ങൾ മുറുക്കെ പിടിക്കാൻ നമ്മൾ ഒരുമിച്ച്​ നിൽക്കണമെന്നാണ്​ ആവശ്യപ്പെടുന്നത്​. നയങ്ങളും പ്രഖ്യാപനങ്ങളുമെല്ലാം പൊതുജന താൽപര്യം മനസിലാക്കിയോ തുറന്ന ചർച്ചകളിലൂടെയോ അല്ല കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്നും വിമർശിക്കുന്നു.

രാജ്യത്തി​​െൻറ ആത്മാവ്​ ഭീഷണിയിലാണ്​. ദശലക്ഷക്കണക്കിന്​ ഇന്ത്യക്കാരുടെ ജീവിതവും പൗരത്വവും അപകടത്തിലാണ്​. എൻ.ആർ.സിക്ക്​ കീഴിൽ ആർക്കെങ്കിലും അവരുടെ കുടുംബവേരുകൾ കാണിക്കുന്ന രേഖകൾ സമർപ്പിക്കാൻ കഴിയാതിരുന്നാൽ അവർക്ക്​ പൗരത്വം നിഷേധിക്കപ്പെടും. എൻ.ആർ.സി പ്രകാരം അനധികൃത കുടിയേറ്റക്കാരായ മുസ്​ലിം ഇതര വിഭാഗങ്ങൾക്ക്​ സി.എ.എക്ക്​ കീഴിൽ പൗരത്വം ലഭിക്കുകയും ചെയ്യുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

എഴുത്തുകാരായ അനില ദേശായ്​, കിരൺ ദേശായ്​, എഴുത്തുകാരിയും നടിയുമായ നന്ദിത ദാസ്​, സിനിമാപ്രവർത്തകരായ രത്​ന പതക്​ ഷാ, ജാവേദ്​ ജഫ്രി, ലിറ്റെറ്റ്​ ദുബെ, സാമൂഹിക പ്രവർത്തകരായ സൊഹൈൽ ഹഷ്​മി, ആഷിഷ്​ നന്ദി എന്നിവരും കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്​.

Tags:    
News Summary - "Nation's Soul Threatened": Naseeruddin Shah, Mira Nair In Open Note On CAA - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.