തിരുവനന്തപുരം: കേന്ദ്രസർക്കാറിെൻറ തൊഴിലാളിവിരുദ്ധനയങ്ങളിൽ പ്രതിഷേധിച് ച് അഖിലേന്ത്യ ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്ക് തിങ്കളാഴ്ച അർധരാത്രി തുടങ്ങും.
നിർബന്ധപൂർവം ജനജീവിതം സ്തംഭിപ്പിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂനിയനുകൾ സംയുക്തമായി പ്രഖ്യാപിച്ചതിനാൽ ജനജീവിതത്തെ ബാധിക്കാനിടയുണ്ട്. കടകൾ നിർബന്ധിച്ച് അടപ്പിക്കില്ലെന്നും ട്രെയിൻ തടയില്ലെന്നും സി.ഐ.ടി.യു വ്യക്തമാക്കിയിട്ടുണ്ട്.
കടകൾ തുറക്കുമെന്നാണ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെയും നിലപാട്. തുറക്കേണ്ടവർക്ക് തുറക്കാമെന്നും തൊഴിലാളികൾ പണിമുടക്കിയാൽ എതിർക്കില്ലെന്നും വ്യാപാരിവ്യവസായി സമിതിയും വ്യക്തമാക്കി. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബെഫിയും പണിമുടക്കുന്നതിനാൽ ബാങ്കുകളുടെ പ്രവർത്തനം സ്തംഭിക്കും. ഒാൾ ഇന്ത്യ റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഒാൾ ഇന്ത്യ റിസർവ് ബാങ്ക് വർക്കേഴ്സ് ഫെഡറേഷനും ചൊവ്വാഴ്ച പണിമുടക്കിൽ പെങ്കടുക്കും.
കെ.എസ്.ആർ.ടി.സിയിൽ ബി.എം.എസ് ഒഴികെ യൂനിയനുകൾ പണിമുടക്കുന്നതിനാൽ ബസുകൾ നിരത്തിലിറങ്ങാൻ സാധ്യതയില്ല. സ്വകാര്യ ബസ് തൊഴിലാളികളും ഒാേട്ടാ-ടാക്സി തൊഴിലാളികളും പണിമുടക്കും. ലോറികൾ ഒാടാത്തതിനാൽ ചരക്ക് നീക്കം നിശ്ചലമാകും. അധ്യാപക സംഘടനകളും സർവിസ് സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ വിദ്യാലയങ്ങളുടെയും സർക്കാർ ഒാഫിസുകളുടെയും പ്രവർത്തനത്തെയും ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.