ബി.ജെ.പി നേതാക്കൾക്കെതിരെ ആരോപണമുന്നയിച്ച മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിനെ ഇ.ഡി ചോദ്യം ചെയ്യുന്നു

മുംബൈ: മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിർന്ന എൻ.സി.പി നേതാവുമായ നവാബ് മാലിക്കിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. 1993ലെ സ്ഫോടനപരമ്പര കേസ് പ്രതിയുമായുള്ള ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. സമൻസിനെ തുടർന്ന് രാവിലെ 7. 45 ഓടെ മാലിക് ഇഡി കാര്യാലയത്തിൽ എത്തുകയായിരുന്നു.

ആഡംബര കപ്പലിലെ മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട്​ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായതി​ൽ ദുരൂഹത ആരോപിച്ച്​ നിരന്തരം ചോദ്യങ്ങളുന്നയിച്ചിരുന്നു മാലിക്. കേന്ദ്രസർക്കാരിനും ബിജെപി നേതാക്കന്മാർക്കുമെതിരെ നിരവധി ആരോപണങ്ങളും ഉന്നയിച്ചിരുന്നു.

നാർക്കോട്ടിക് കംട്രോൾ ബ്യൂറോ ( എൻ.സി.ബി ) ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ബിജെപി നേതാക്കളുടെ സാന്നിധ്യം തുറന്നുകാട്ടിയത് മാലികാണ്. എൻ.സി.ബി മുംബൈ മേധാവിയായിരുന്ന സമീർ വാങ്കഡെക്കെതിരെയും  കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ നിലവിലെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്നാവിസിനെതിരെ അധോലോക ബന്ധവും മാലിക് ആരോപിച്ചിരുന്നു. മാലിക് സ്ഫോടന കേസ് പ്രതിയുമായി ഭൂമി ഇടപാട് നടത്തിയതിന്‍റെ രേഖകളുമായാണ് ഫട്നാവിസ് പ്രതികരിച്ചത്. ഈ ഇടപാടുമായി ബന്ധപ്പെട്ടാണ് മാലികിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്.

Tags:    
News Summary - nawab malik questioned by ED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.