നവാസ് ശരീഫ് അടുത്ത മാസം പാകിസ്താനിൽ തിരിച്ചെത്തും

ഇസ്‍ലാമാബാദ്: നിലവിൽ ലണ്ടനിൽ താമസിക്കുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പാകിസ്താൻ മുസ്ലീം ലീഗിനെ നയിക്കാൻ ഡിസംബറിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങിയെത്തുമെന്ന് റിപ്പോർട്ട്. ചികിത്സക്കായി വിദേശത്തേക്ക് പോകാൻ ലാഹോർ ഹൈക്കോടതി അനുമതി നൽകിയതിനെത്തുടർന്ന് 72 കാരനായ ശരീഫിന് 2019ൽ ലണ്ടനിലേക്ക് പോകാൻ അനുമതി ലഭിച്ചിരുന്നു. അതിനുശേഷം അദ്ദേഹം യു.കെയിലാണ്. അവിടെ നിന്നാണ് പാർട്ടിയുടെ ഭരണം നിയന്ത്രിക്കുന്നത്.

എല്ലാം ശരിയായാൽ നവാസ് ശരീഫ് പാർട്ടിയുടെ ഭരണം തിരിച്ചുപിടിക്കാൻ അടുത്ത മാസം തിരിച്ചെത്തുമെന്ന് 'ദി എക്സ്പ്രസ് ട്രിബ്യൂണി'നോട് പറഞ്ഞു. "എന്ത് വന്നാലും നേരത്തെയുള്ള തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ പാർട്ടി സമ്മതിക്കില്ല. പി.‌എം‌.എൽ.‌എൻ, അതിന്റെ സർക്കാർ നഷ്‌ടപ്പെട്ടാലും ഈ ആവശ്യം അംഗീകരിക്കില്ല. ഇത് അന്തിമമായിരുന്നു" -പേര് വെളിപ്പെടുത്താനുള്ള വ്യവസ്ഥയിൽ പാർട്ടി നേതാവ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം ഏപ്രിലിൽ ഇളയ സഹോദരൻ ഷെഹ്ബാസ് ശരീഫ് പാകിസ്താൻ പ്രധാനമന്ത്രിയായതു മുതൽ പി.എം.എൽ-എൻ മേധാവി തിരിച്ചുവരും എന്ന് ഏകദേശം ഉറപ്പായിരുന്നു. 

Tags:    
News Summary - Nawaz Sharif may return to Pakistan next month: report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.