കലിഫോർണിയ: യു.എസിലെ പ്രശസ്ത അമ്യൂസ്മെന്‍റ് പാർക്കായ കലിഫോർണിയയിലെ നോട്ട്സ് ബെറി ഫാമിൽ സാഹസിക റൈഡായ സോൾ സ്പിൻ പ്രവർത്തിച്ചുകൊണ്ടിരിക്കെ നിശ്ചലമായി. ഇതോടെ റെഡിലുണ്ടായിരുന്ന 20ലേറെ സഞ്ചാരികൾ ആകാശത്ത് കുടുങ്ങി. ഇവരെ രണ്ട് മണിക്കൂറിന് ശേഷമാണ് സുരക്ഷിതരായി നിലത്തിറക്കാനായത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
കൂറ്റൻ യന്ത്രത്തിൽ വിലങ്ങനെയും തലകീഴായും സഞ്ചാരികളുമായി അതിവേഗം കറങ്ങുന്ന റൈഡാണ് സോൾ സ്പിൻ. ഈ റൈഡ് നടന്നുകൊണ്ടിരിക്കെയാണ് ഉച്ചക്ക് രണ്ട് മണിയോടെ യന്ത്രം സാങ്കേതികത്തകരാർ കാരണം നിശ്ചലമായത്. ഇതോടെ, റൈഡിലുണ്ടായിരുന്ന സഞ്ചാരികൾ വായുവിൽ കുടുങ്ങിയ അവസ്ഥയായി. വശങ്ങളിലേക്ക് ചരിഞ്ഞും തൂങ്ങിയ നിലയിലുമായിരുന്നു സഞ്ചാരികൾ.
ഉടൻ തന്നെ കൂറ്റൻ ക്രെയിനുകളും മറ്റും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. രണ്ട് മണിക്കൂറിലേറെ പരിശ്രമിച്ചാണ് മുഴുവനാളുകളെയും നിലത്തിറക്കിയത്.
സാങ്കേതികത്തകരാർ നേരിട്ടതായും എന്നാൽ മുഴുവനാളുകളെയും സുരക്ഷിതരായി നിലത്തിറക്കിയെന്നും പാർക്ക് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.