ധാക്ക: ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നാടുവിട്ട മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയെ വിട്ടുനൽകാൻ ഇന്ത്യയോട് ആവശ്യപ്പെടുമെന്ന് ബംഗ്ലാദേശിൽ താൽക്കാലിക സർക്കാറിന്റെ ചുമതല വഹിക്കുന്ന മുഹമ്മദ് യൂനുസ്. ഹസീന ഉൾപ്പെടെയുള്ളവരെ വിചാരണ ചെയ്യാനുള്ള നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, ജനകീയ പ്രക്ഷോഭത്തിനിടെ നിർബന്ധിത തിരോധാനങ്ങൾക്കും കൂട്ടക്കൊലകൾക്കും ഉത്തരവാദികളായ ഹസീനക്കും മുൻ മന്ത്രിമാർക്കുമെതിരായ കേസുകളിൽ വിചാരണ ഈ ആഴ്ച തുടങ്ങും. ധാക്കയിലെ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണലിലാണ് വിചാരണ നടക്കുക. ഇവരുടെ അറസ്റ്റിന്റെ പുരോഗതി സംബന്ധിച്ച് പൊലീസിൽനിന്ന് കോടതി വിവരം തേടിയിട്ടുണ്ട്. മുൻ നിയമമന്ത്രി അടക്കം 14 പേർ തിങ്കളാഴ്ച കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.