എൻ.സി.പിയിൽ തന്നെ; ശരദ്​ പവാറി​െൻറ തീരുമാനം അനുസരിക്കുമെന്ന്​ തിരിച്ചെത്തിയ എം.എൽ.എ

മുംബൈ: സർക്കാർ രൂപീകരണത്തിന്​ അജിത് പവാറിനൊപ്പം പോയ എന്‍.സി.പി എം.എല്‍.എയായ ദൌലത് ദറോദ തിരിച്ചെത്തി. താൻ എന്നും എൻ.സി.പിക്കൊപ്പം ഉണ്ടാകുമെന്നും ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും ഷഹാപൂര്‍ എം.എല്‍.എയായ ദൌലത് ദറോദ വാർത്താ ഏജൻസിയോട്​ പറഞ്ഞു.

‘‘ഞാൻ സുരക്ഷിതനാണ്​. എൻ.സി.പിയുടെ ​േക്ലാക്​ ചിഹ്നത്തിൽ മത്സരിച്ചാണ്​ ഞാൻ ജയിച്ചത്​. അതുകൊണ്ട്​ തന്നെ പാർട്ടി മാറുമോയെന്ന ചോദ്യം അപ്രസക്തമാണ്​. ശരദ്​ പവാറും അജിത്​ പവാറും കൈകൊള്ളുന്ന തീരുമാനത്തെ പിന്തുണക്കും. കുപ്രചരണങ്ങളിൽ വിശ്വസിക്കുന്നില്ല.’’- ദൗലത്​ ദെറോദ പറഞ്ഞു.

ദറോദയെ കാണാനില്ലെന്നാരോപിച്ച്​ മുന്‍ എം.എല്‍.എ പാണ്ടൂരംഗ് ബരോറ പൊലീസിൽ പരാതി നല്‍കിയിരുന്നു. ദേവേന്ദ്ര ഫട്നാവിസിന്‍റെയും അജിത് പവാറിന്‍റെയും സത്യപ്രതിജ്ഞക്ക് രാജ്ഭവനിലെത്തിയതിന് ശേഷം ദറോദയെയും മറ്റൊരു എം.എല്‍.എയായ നിധിന്‍ പവാറിനെയും കാണാനില്ലെന്നാരോപിച്ച്​ ഷഹാപൂര്‍ പൊലീസ് സ്റ്റേഷനിലാണ്​ എൻ.സി.പി പരാതി നല്‍കിയത്.

Tags:    
News Summary - NCP MLA Daulat Daroda returned to party - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.