ബംഗാളിൽ ആദ്യഫലങ്ങളിൽ ഇഞ്ചോടിഞ്ച്

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങൾ വന്നപ്പോൾ ബി.ജെ.പിയുടെ  നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യവും ബംഗാളിലെ ഭരണകക്ഷിയായ തൃണമൂലും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഒമ്പതുമണിയോടെ തൃണമൂൽ 17 സീറ്റിലും ബി.ജെ.പി 16 സീറ്റിലുമാണ് മുന്നേറുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ സുപ്രധാന യുദ്ധമുഖമാണ് പശ്ചിമ ബംഗാൾ.

2019ൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ സംസ്ഥാനത്തെ 42 സീറ്റുകളിൽ 22 എണ്ണവും ബി.ജെ.പിക്ക് 18 സീറ്റുകളും കോൺഗ്രസിന് രണ്ട് സീറ്റുകളും മാത്രമാണ് ലഭിച്ചത്. കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ പ്രതിപക്ഷ ബ്ലോക്കിലെ അംഗമാണ് തൃണമൂൽ.


Tags:    
News Summary - Neck-And-Neck Fight In Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.